Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
ചെറുകിട സംരംഭങ്ങല്‍ ആരംഭിച്ച് ജീവിത വിജയം നേടിയ സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തില്‍
ഉദാഹരണങ്ങളേറെയാണ്. ഇച്ഛാ ശക്തികൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തം ജീവിതം കെട്ടിയുയര്‍ത്തിയ കാലടി സ്വദേശി അംബികയുടെ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്.
എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് നീലീശ്വരം എന്ന സ്ഥലത്ത് ലക്ഷ്മി ത്രെഡ് ഹൗസ് & ഡിസൈനിങ് എന്ന ഗാര്‍മെന്റ് യൂണിറ്റ് നടത്തുകയാണ് ഇന്ന് അംബിക. വിവാഹത്തിനു മുമ്പേ തയ്യല്‍ പഠിച്ചയാളാണ് അംബിക. വിവിാഹശേഷം അത് തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് രണ്ട് കുട്ടികള്‍ കൂടിയായതോടെ വീട്ടുചിലവുകള്‍ വില്ലനായി.അതോടെ പഠിച്ച പണിയുമായി അധികവരുമാനം തേടി അംബികം മുന്നിട്ടിറങ്ങി. ഒരു ലഘു സംരംഭമായി തുടങ്ങിയ തയ്യല്‍ യൂണിറ്റ് ഇന്ന് 20 പേര്‍ക്ക് പ്രത്യക്ഷത്തില്‍ തൊവില്‍ നല്‍കുന്ന ലക്ഷ്മി ത്രെഡ് ഹൗസ് & ഡിസൈനിങ് എന്നഗാര്‍മെന്റ് യൂണിറ്റ് എന്ന സ്ഥാപനമായി വളര്‍ന്നു.
പിഎംഇപിജി പ്രകാരം 5 ലക്ഷം രൂപ വായ്പയെടുത്താണ് അംബിക സംരംഭം
വിപുലപ്പെടുത്തിയത്. തയ്യല്‍ മാത്രമല്ല, കട്ടിംഗ് സ്റ്റിച്ചിംഗ് മെഷീനുകള്‍, സ്റ്റീം അയേണിംങ്, ഡിസൈസിംഗ് യൂണിറ്റുകള്‍ തുടങ്ങി എല്ലാം തന്നെ ഇന്ന് സ്ഥാപനത്തിലുണ്ട്.
സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങളാണ് പ്രധാനമായും ഇവിടെ തയ്യാറാക്കുന്നത്. ഡിസൈനര്‍ വിവാഹ വസ്ത്രങ്ങളും ഒരുക്കുന്നുണ്ട്. നാട്ടിലെ പ്രധാന ടെക്‌സ്റ്റൈല്‍സ് ഷോപ്പുകളിലേക്കെല്ലാം തന്നെ ഇന്ന് അംബിക തുണിത്തരങ്ങള്‍ സപ്ലൈ ചെയ്യുന്നുണ്ട്.
ഒരു തയ്യല്‍ മെഷീന്‍ ഉണ്ടെങ്കില്‍ പോലും പ്രതിദിനം 500-1000 രൂപയുടെ വരുമാനം ഉണ്ടാക്കാനാകുമെന്ന് അംബിക പറയുന്നു. വീട്ടു ചെലവുകള്‍ കഴിച്ച് ഇന്ന് തന്റെ രണ്ടു മക്കളെ പഠിപ്പിച്ച് ഡോക്ടര്‍മാരാക്കിയതിനു പിന്നില്‍ അംബികയെന്ന സംരംഭകയുടെ കഠിനാധ്വാനം ഉണ്ട്. ഇന്ന് എല്ലാ ചെലവുകളും കഴിഞ്ഞ് ഇവരുടെ മാസ വരുമാനം 50000 രൂപയാണ്.
കൊവിഡ് കാലമായതില്‍ ബിസിനസില്‍ ചെറുതായി ഇടിവുവന്നെങ്കിലും. 15 വീടുകളിലായി മാസ്‌ക് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി പിടിച്ചു നില്‍ക്കുകയായിരുന്നു. അംബികയും തൊഴിലാളികളും.
എന്നാല്‍ ബിസിനസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിരവധിയാണ്. മാസ്‌കുകളെല്ലാം ഓര്‍ഡര്‍ പ്രകാരമാണ് ചെയ്തു കൊടുക്കുന്നത്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതടക്കം പണം കൈകാര്യം ചെയ്യുന്നതില്‍ ഏറെ കൃത്യത വേണ്ടതാണ്. മുതല്‍ മുടക്കാന്‍ തയ്യാറുള്ളവര്‍ക്ക് ചെറിയ ഗാര്‍മെന്റ്‌സ് യൂണിറ്റുകളായോ അല്ലാത്തവര്‍ക്ക് വീടുകളിലിരുന്ന് ജോലികള്‍ ഏറ്റെടുത്തു ചെയ്യുകയോ ആകാം.
ഏതു സാഹചര്യത്തിലും അധ്വാനിക്കാൻ തയ്യാറെങ്കിൽ വിജയം നേടാനാകുമെന്നാണ് അംബിക പറയുന്നത്. അധികം വെല്ലുവിളികൾ ഇല്ലാതെ സ്ത്രീകൾക്ക് വീട്ടിലിരുന്നുപോലും സമ്പാദിക്കാൻ സാധിക്കുന്ന മാർഗങ്ങൾ ഏറെയെന്ന് ഈ സംരംഭക പറയുന്നു.