തിരിച്ചടികൾ ജീവിതത്തിൽ എന്നും ഉണ്ടാകും..ആ തിരിച്ചടികളിൽ നിന്നും പറന്ന് ഉയരുക എന്നതാണ് നമ്മുടെയൊക്കെ ജീവിതത്തിലെ വെല്ലുവിളി..അങ്ങനെ പറന്ന് ഉയർന്ന ഒരു വ്യക്തിയാണ് സ്മിത.. ഒപ്പം നിൽക്കാൻ ആരും ഇല്ലാത്ത കാലത്ത് നിന്നും തനിയെ പൊരുതിയ സ്മിതയ്ക്ക് ഇന്ന് അറിയപ്പെടുന്ന ഒരു മേൽവിലാസമുണ്ട്.
പതിനേഴാം വയസിൽ മരുമകളായാണ് സ്മിത മലബാറിൽ എത്തുന്നത്, ദുരിതങ്ങളുടെ വലിയ നിര തന്നെ ആയിരുന്നു നേരിടാനുണ്ടായിരുന്നത്..ഉത്സവപ്പറമ്പുകളിൽ സ്റ്റാൾ ഇട്ടും, കശുവണ്ടി കമ്പനിയിൽ ദിവസവേതനക്കാരിയുടെ വേഷമണിഞ്ഞും ജീവിതത്തോട് പോരാടി… ഇങ്ങനെ നീണ്ട പരിശ്രമത്തിനൊടുവിൽ സ്മിത അവസാനം ഒരു സംരംഭകയുടെ വേഷം അണഞ്ഞു.. അങ്ങനെ ഗ്യാസ് സ്റ്റൗവിന്റെ സർവ്വീസിംഗ് തുടങ്ങി..
സുരക്ഷ എന്ന സംരംഭത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു..സ്റ്റൗവിന്റെ സർവ്വീസിന് ഒപ്പം തന്നെ സ്റ്റൗവിന് സ്വന്തമായി പാർട്സും ഇറക്കി സുരക്ഷ..അങ്ങനെ സുരക്ഷയുടെ വിജയകഥ അവിടെ തുടങ്ങുകയായിരുന്നു.. അധികം നാൾ കഴിയുന്നതിന് മുൻപ് സുരക്ഷ തകർച്ചയുടെ വക്കിൽ എത്തി.. എന്നാൽ തോറ്റ് പിൻവാങ്ങാൻ സ്മിത തയ്യാറായിരുന്നില്ല..സുരക്ഷയുടെ മുഖം മാറ്റി ദ്വുതിയിൽ എത്തി സ്മിത..ഇന്ന് ദ്വുതിയിലൂടെ സ്മിത ഏകദേശം 500ൽപരം സ്ത്രീകൾക്ക് തണലാകുന്നുണ്ട്.. കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ ദ്വിതി കിച്ചൺ എന്ന ആശയവുമായാണ് സ്മിതയുടെ യാത്ര.. ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് താങ്ങും തണലുമാകാനും സ്മിത ഉണ്ടാകും.. ഒപ്പം ജീവിതത്തിൽ തീവ്രമായി ആഗ്രഹിക്കുന്നത് എന്തും നേടി എടുക്കാൻ കഴിയുമെന്നാണ് ഈ സംരംഭയുടെ വിശ്വാസം…