Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന് പുറമേ ആര്‍ത്തവം…
പ്രത്യേകമായ യന്ത്രങ്ങളോ പണചെലവോ ഒന്നും ആവശ്യമില്ലാത്ത ഒരു വ്യായാമ മുറയാണ് നടത്തം. ദിവസവും നടക്കുന്നുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കാനില്ലെന്ന ഒരു…
വായപയെടുത്തവർക്ക് ആശ്വാസ വാർത്ത. എസ്ബിഐ വായ്പ പലിശ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ പലിശ നിരക്ക്…
പ്രൊഫഷണൽ സേവനങ്ങളിലേക്ക് കടന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കാൻ AI- അധിഷ്ഠിത ‘പിങ്’ ആപ്പ് ആരംഭിച്ചു.…
കാലാവസ്ഥ മാറ്റങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും. കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആവിഷ്കരിക്കുന്ന പദ്ധതിക്ക്…
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഉയർന്ന “പരസ്പര” താരിഫുകളിൽ നിന്ന് ഇളവുകൾ പ്രഖ്യാപിച്ചത്തിനു പിന്നാലെ തുടര്‍ച്ചയായി രണ്ടാമത്തെ…
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു…
യുപിഐ സെർവർ വീണ്ടും പണിമുടക്കി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സെർവറുകൾ പ്രവർത്തനരഹിതമാകുന്നത്.…
Business News
തിരുവനന്തപുരം; ഓരോ ജില്ലയിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി നടപ്പാക്കാൻ വ്യവസായ വകുപ്പ്. ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ ആണ്.…
കുറഞ്ഞ മുതൽ മുടക്കും കൂടുതൽ ആത്മവിശ്വാസവും ഉണ്ടെങ്കിൽ വിജയിക്കാൻ കഴിയുന്ന 5 സംരംഭങ്ങൾമികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത് ചില കഴിവുകള്‍ നേടിയെടുക്കുകയാണ്. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്മയ…
ഡീസൽ, പെട്രോൾ ഓട്ടോ റിക്ഷകളുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോകൾ സാധാരണക്കാർക്ക് ലഭ്യമാക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് തുടക്കം.വൈദ്യുത വാഹനങ്ങളുടെ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ(ഫെയിം 2– ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ്…
വീട്ടിനകത്തിനരുന്നത് ചെയ്യാവുന്ന ചെറുകിയ സംരംഭങ്ങളെക്കുറിച്ചാണ് ഇന്ന് ഏറെപ്പേരും ആലോചിക്കുന്നത്. കുറഞ്ഞചിലവില്‍ ഉത്പാദിപ്പിക്കാവുന്ന എളുപ്പം വിറ്റഴിക്കാവുന്ന ഏത് കാലഘട്ടത്തിലും ആവശ്യക്കാരുള്ള ഉത്പന്നങ്ങള്‍.കായം നിര്‍മ്മാണം അത്തരത്തില്‍ ലാഭകരമായ ഒരു പ്രവര്‍ത്തിയാണ്. വീട്ടിനകത്ത് ചെറിയ മുതല്‍ മുടക്കില്‍ തയ്യാറാക്കവുന്ന ഉത്പന്നം. അഫ്ഗാനിസ്ഥാനില്‍ വളരുന്ന അസഫോയിഡടറ്റഡഎന്ന് ചെടിയില്‍…
Call Now : 9645031234
VIDEOS
JUST IN
ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന് പുറമേ ആര്‍ത്തവം…
Our Picks
Subscribe to Updates
Get the latest creative news from SmartMag about art & design.
തിരുവനന്തപുരം; ഓരോ ജില്ലയിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി നടപ്പാക്കാൻ വ്യവസായ വകുപ്പ്. ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ ആണ്.
സംസ്ഥാനത്ത് കൂടുതൽ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും എന്നാണ് കണക്ക് കൂട്ടൽ. ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും എന്നും സര്‍ക്കാര്‍ തല പ്രഖ്യാപനം ഉണ്ട്.
തിരുവനന്തപുരത്ത് മരച്ചീനി, കൊല്ലത്ത് മരച്ചീനിയും മറ്റു കിഴങ്ങു വർഗങ്ങളും, പത്തനംതിട്ടയിൽ ചക്ക, ആലപ്പുഴയിലും തൃശൂരിലും നെല്ലുത്പന്നങ്ങൾ, കോട്ടയത്തും എറണാകുളത്തും കൈതച്ചക്ക, ഇടുക്കിയിൽ സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട് ഏത്തക്കായ, മലപ്പുറത്തും കോഴിക്കോടും തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങൾ, വയനാട് പാലും പാലുത്പന്നങ്ങളും കണ്ണൂരിൽ വെളിച്ചെണ്ണ, കാസർകോട് ചിപ്പി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളാണ് പദ്ധതി പ്രകാരം ആരംഭിക്കുക. വ്യവസായ വികസനത്തോടൊപ്പം കാർഷികാഭിവൃദ്ധിയും ഇതിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്.
ഒരു യൂണിറ്റ് ആരംഭിക്കാൻ പത്തു മുതൽ 25 ലക്ഷം വരെ രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ കുറഞ്ഞത് പതിനഞ്ചു പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. തുടർച്ചയായ പ്രളയ കൊറോണ ആഘാതത്തിൽ തകർന്ന കേരളത്തിൻ്റെ വാണിജ്യ കൃഷി മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള പദ്ധതിയാണ് ഇത്.
കുറഞ്ഞ മുതൽ മുടക്കും കൂടുതൽ ആത്മവിശ്വാസവും ഉണ്ടെങ്കിൽ വിജയിക്കാൻ കഴിയുന്ന 5 സംരംഭങ്ങൾ
മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത് ചില കഴിവുകള്‍ നേടിയെടുക്കുകയാണ്. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്ന്നുനില്ക്കുന്ന ഒരു വിഭാഗം തന്നെയാണ്. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്.
ആത്മവിശ്വാസം ആണ് പ്രധാന മുതൽമുടക്ക്. വിജയികൾ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. വലിയ സ്വപ്നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു. പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്.
കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാൻ കഴിയുന്ന സംരംഭങ്ങൾ
സെയ്ല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍
ഉത്പന്നങ്ങൾ വേഗം വിൽക്കാൻ കഴിയുമോ. ആത്മവിശ്വാസത്തോടെ ആളുകളെ ഏത് സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും കഴിയുമോ? എങ്കില്‍ നിങ്ങള്‍ക്ക് സെയ്ല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ് സെല്ലിംഗ്.
സെയ്ല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനം തുടങ്ങാന്‍ ആദ്യം വേണ്ടിവരുന്ന ചെലവ് വിസിറ്റിംഗ് കാര്‍ഡ് പോലുള്ള സ്റ്റേഷനറി വസ്തുക്കള്‍, കളര്‍ ലഘുലേഖകള്‍, സാമ്പിള്‍ ഉല്‍പ്പന്നങ്ങള്‍, ടാക്സ് രജിസ്ട്രേഷന് തുടങ്ങിയവയ്ക്കുള്ളതാണ്. നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ സപ്ലയേഴ്സ് നിങ്ങള്‍ക്ക് കടമായിത്തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കും. നല്ല വരുമാനവും ഉണ്ടാക്കാം.
പ്രൊഫഷണല്‍ സേവനം
നിങ്ങള്‍ ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ നിങ്ങളുടെ പ്രൊഫഷണല്‍ സേവനം ആവശ്യമുള്ളവര്‍ക്കായി ഒരു സ്ഥാപനം തന്നെ തുടങ്ങാം. നിങ്ങള്‍ ഒരു എക്കൗണ്ടന്റ് ആണെങ്കില്‍ ബുക്ക് കീപ്പിംഗ്, ടാക്സ് റിട്ടേണ്‍സ്, ബാലന്‍സ് ഷീറ്റ്, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്സ്, ഇന്‍കം സ്റ്റേറ്റ്മെന്റ് തുടങ്ങിയവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ക്ക് ഫീസ് വാങ്ങി അത് നല്‍കാം.
ഏറ്റവും മികച്ച സേവനം നല്കി ഇടപാടുകാരുടെ പ്രശംസ പിടിച്ചുപറ്റിയാല്‍ മാത്രമേ ഇത്തരം ബിസിനസില്‍ വിജയിക്കാന്‍ കഴിയൂ. വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വാസ്തു കണ്‍സള്‍ട്ടന്‍സി തുടങ്ങിയവ, നിങ്ങള്‍ ഒരു എക്കൗണ്ടന്റ് ആണെങ്കില്‍ ബുക്ക് കീപ്പിംഗ്, ടാക്സ് റിട്ടേണ്‍സ്, ബാലന്‍സ് ഷീറ്റ്, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്സ്, ഇന്‍കം സ്റ്റേറ്റ്മെന്റ് തുടങ്ങിയവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ക്ക് ഫീസ് വാങ്ങി അത് നല്‍കാം.
ഹോം ട്യൂട്ടറിംഗ്
നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയോടുള്ള അസംതൃപ്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണല്ലോ. ഹോം ട്യൂട്ടറിംഗിന് ഇത് വന്‍ സാധ്യതയാണ് ഒരുക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ട്യൂഷന് പ്രാപ്തരായവരെ കിട്ടാതെ വിഷമിക്കുകയാണ് മിക്ക മാതാപിതാക്കളും. കണക്ക്, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന് ഇന്ന് മിക്ക കുട്ടികള്‍ക്കും ട്യൂഷന് അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹോം ട്യൂട്ടറിംഗ് ആരംഭിക്കാം.
നിങ്ങളുടെ സേവനത്തെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്താനുള്ള ലഘുലേഖകള്‍ തയാറാക്കുന്നതിനും പ്രാദേശികമായി പരസ്യം നല്‍കുന്നതിനും ബ്ലാക്ക് ബോര്‍ഡ്, മാര്‍ക്കര്‍ തുടങ്ങിയവ വാങ്ങുവാനും പണം ചെലവാക്കണം.
എന്തു വരുമാനം ലഭിക്കും?
മാസം 5000 രൂപ മുതല്‍ 25000 രൂപ വരെ വരുമാനം നേടാം. ഡാന്‍സ്, സംഗീതം, സ്പോര്‍ട്സ് തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ചെറിയ ടാലന്റ് സ്കൂള്‍ തുടങ്ങാം. എയ്റോബിക്സ്, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയില്‍ അറിവുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളും തുടങ്ങാം.
കണ്‍സള്‍ട്ടന്‍സി
റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍, കരിയര്‍, മാട്രിമോണിയല്‍ തുടങ്ങിയ മേഖലകളില്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനത്തിന് വിപുലമായ സാധ്യതകളാണ് ഉള്ളത്. റിയല്‍ എസ്റ്റേറ്റ്, മാട്രിമോണിയല്‍, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ വരുമാനം വര്‍ധിച്ചതായിരിക്കും. കാരണം ഈ മേഖലയില്‍ വന്‍ തുകയ്ക്കുള്ള ഇടപാടുകളാണ് നടക്കുക. കഠിനാധ്വാനിയായ ഒരു കണ്‍സള്‍ട്ടന്റിന് 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ വരുമാനം പ്രതിമാസം ഉണ്ടാക്കാം. മുതൽമുടക്ക് ആകട്ടെ വളരെ തുച്ഛവും.
ഡീസൽ, പെട്രോൾ ഓട്ടോ റിക്ഷകളുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോകൾ സാധാരണക്കാർക്ക് ലഭ്യമാക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് തുടക്കം.വൈദ്യുത വാഹനങ്ങളുടെ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ(ഫെയിം 2– ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ഇലട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) വഴി 3 ലക്ഷം ഇ ഓട്ടോറിക്ഷകൾ വാങ്ങുന്നു.
ഇലക്ട്രിക് ബസുകളും കാറുകളും ഇഇഎസ്എൽ വഴി സംഭരിച്ച് വിതരണം ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ഓട്ടോറിക്ഷകളെ ഇതിൽ ഉൾപ്പെടുത്തുന്നത്.
ഓട്ടോകൾ വിലകുറച്ചു നൽകണോ, ഇഇഎസ്എൽ വൈദ്യുതി കാറുകളും ബസുകളും വാർഷിക വാടകയ്ക്കു നൽകുന്നതു പോലെ പൊതു ഗതാഗത മേഖലയിലുള്ള സൊസൈറ്റികൾക്കും, ട്രസ്റ്റുകൾക്കും നൽകണമോ എന്ന കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല.ഇതു സംബന്ധിച്ചു ഫെയിം മാർഗരേഖയിൽ തിരുത്തൽ വരുത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി പതിനായിരത്തിൽ നിന്നു 15000 ആയി വർധിപ്പിച്ചു.
വീട്ടിനകത്തിനരുന്നത് ചെയ്യാവുന്ന ചെറുകിയ സംരംഭങ്ങളെക്കുറിച്ചാണ് ഇന്ന് ഏറെപ്പേരും ആലോചിക്കുന്നത്. കുറഞ്ഞചിലവില്‍ ഉത്പാദിപ്പിക്കാവുന്ന എളുപ്പം വിറ്റഴിക്കാവുന്ന ഏത് കാലഘട്ടത്തിലും ആവശ്യക്കാരുള്ള ഉത്പന്നങ്ങള്‍.
കായം നിര്‍മ്മാണം അത്തരത്തില്‍ ലാഭകരമായ ഒരു പ്രവര്‍ത്തിയാണ്. വീട്ടിനകത്ത് ചെറിയ മുതല്‍ മുടക്കില്‍ തയ്യാറാക്കവുന്ന ഉത്പന്നം. അഫ്ഗാനിസ്ഥാനില്‍ വളരുന്ന അസഫോയിഡടറ്റഡഎന്ന് ചെടിയില്‍ നിന്നാണ് കായം ഉണ്ടാക്കുന്നത്. ഇത് പേസ്റ്റ് രൂപത്തിലും, ഖരരൂപത്തിലും വിപണിയില്‍ ലഭിക്കും.
ഗോതമ്പുപൊടി അറബിക് ഗം ചേര്‍ത്ത് പരുവപ്പെടുത്തി അതില്‍ പള്‍വറൈസര്‍ ഉപയോഗിച്ച് പൊടിച്ച അസഫോയിടറ്റഡ ചേര്‍ച്ച് ബ്ലെന്റ് ചെയ്ത് അരോമ ന,്ടപ്പെടാത്ത ബോട്ടിലുകളില്‍ നിറച്ച് സൂക്ഷിക്കുന്നു.
അറബിക് ഗം ചേര്‍ത്ത് പരുവപ്പെടുത്തിയ ഗോതമ്പ് പൗഡറില്‍ നിശ്ചിത ശതമാനം അസഫോയിടറ്റഡ ചേര്‍ത്ത് മിക്സ് ചെയ്ത് കടുകെണ്ണ കൂടി ചേര്‍ത്ത് മുറിച്ചെടുത്താണ് കേയ്ക്ക് രൂപത്തിലുള്ള കായം തയ്യാറാക്കുന്നത്. ഇത് പ്ലാസ്റ്റിക് പായ്കറ്റുകളിലാക്കി വിതരണം ചെയ്യാം.
1,05,000 രൂപയാണ് ഇതില്‍ സ്ഥിര നിക്ഷേപമായി വരുന്നത്. വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളോ, കാറ്ററിംഗ് യൂണിറ്റുകളോ ആയി സഹകരിച്ചാന്‍ സ്ഥിരം വിപണനം സാധ്യമാകും. ഒപ്പം ചില്ലറ വില്‍പ്പനയും നടത്താം. ഇതിനായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ്,ു ഉദ്യോഗ് ആധാര്‍, ജിഎസ്ടി എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന് അനുസരിച്ച് വ്യവസായ വകുപ്പ് സബ്സിഡി നല്‍കുകയും ചെയ്യും.