ശീതീകരണമോ മറ്റ് തരത്തിലുള്ള സംരക്ഷണമോ ഇല്ലാതെ ദീര്‍ഘകാലത്തേക്ക് ഭക്ഷണം സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് ഫ്രീസ് ഡ്രൈയിംഗ്. ഫ്രീസ് ഡ്രൈയിംഗ് (Freeze drying), ലയോഫിലൈസേഷന്‍ (lyophilization)അല്ലെങ്കില്‍ ക്രയോഡെസിക്കേഷന് (cryodesiccation)എന്നും അറിയപ്പെടുന്നു.
ഭക്ഷണത്തെ താഴ്ന്ന താപനിലയിലാക്കിയുള്ള നിര്‍ജ്ജലീകരണ രീതിയാണിത്. ഉല്പന്നം മരവിപ്പിക്കുന്നതും മര്‍ദ്ദം കുറയ്ക്കുന്നതും സബ്ലിമേഷന്‍ (sublimation)വഴി ഐസ് നീക്കം ചെയ്യുന്നതും ഉള്‍പ്പെടുന്ന പ്രക്രിയയാണ് ഫ്രീസ് ഡ്രൈയിംഗ്. ഈ പ്രക്രിയയിലൂടെ ഭക്ഷണത്തെ ഭാരം കുറച്ച് ഉണക്കി ദീര്‍ഘകാലത്തേക്ക് സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.
മറ്റ് സംരക്ഷണ രീതികളേക്കാള്‍ ഫ്രീസ്-ഡ്രൈയിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നിരവധി നേട്ടങ്ങളുണ്ട്. ഒന്ന്, ഭക്ഷണത്തിന്റെ ഒറിജിനല്‍ രുചിയും ഘടനയും പോഷകങ്ങളും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കാരണം, ഈ പ്രക്രിയയില്‍ ഉയര്‍ന്ന താപനിലയോ ഭക്ഷണത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുന്ന കഠിനമായ രാസവസ്തുക്കളോ ഉള്‍പ്പെടുന്നില്ല.
എന്നാല്‍, കാനിംഗ് അല്ലെങ്കില്‍ ഭക്ഷ്യ നിര്‍ജലീകരണം(Food dehydration)ലുള്ള മറ്റ് സംരക്ഷണ രീതികള്‍, ഗണ്യമായ പോഷക നഷ്ടം ഉണ്ടാക്കുകയും ഭക്ഷണത്തിന്റെ രുചിയും ഘടനയും മാറ്റുകയും ചെയ്യും. കൂടാതെ, ഫ്രീസ്-ഡ്രൈയിംഗ് ചെയ്തവ ഇവയെക്കാള്‍ ഏറെ ഈടു നില്ക്കുന്നവയാണ്. അത്യാവശ്യ ഉപയോഗത്തിനും ക്യാമ്പിംഗ് യാത്രകള്‍ എന്നിവയ്ക്കെല്ലാം ഉപയോഗപ്രദമാണ്.
ഫ്രീസ്-ഡ്രൈയിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യ ബ്രാന്‍ഡുകളുടെ വിപണി വലുതാകുകയാണ്. ഈ മേഖലയിലെ ബ്രാന്‍ഡുകളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. ശീതീകരണമോ പ്രത്യേക സംഭരണമോ ആവശ്യമില്ലാത്ത, ഭാരം കുറഞ്ഞ ഫ്രീസ്-ഡ്രൈഡ് ഭക്ഷണം ജനപ്രിയമായി വരുന്നുണ്ട്. ബൗൾഫുൾ (bowlful),കോണ്ടിനെന്റൽ (continental) തുടങ്ങിയ ബ്രാൻഡുകൾ ഈ മേഖലയിൽ പ്രശസ്തമാണ്.
കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഭീമമായ ചെലവ് കുറച്ചുകൊണ്ട് പഴം പച്ചക്കറി മുതലായവയെ ദീഘകാലം സുരക്ഷിതമായി സ്റ്റോര്‍ ചെയ്യാനും സാധിക്കും. ഈ സാഷേകള്‍ ഓരോ ഉത്പന്നത്തിനനുസരിച്ച് ഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതുവരെ 12 തരം ഉത്പന്നങ്ങള്‍ക്കുള്ള സാഷേകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഒരു കിലോഗ്രാം മുന്തിരിക്കുള്ള സാഷേയുടെ വില 1.50 രൂപയാണ്. മാങ്ങയുടെ സാഷേയ്ക്ക് 3 രൂപയും.
വായ്പ അനുവദിച്ചതിൽ കെഎസ്ഐഡിസിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം റിക്കോർഡ് നേട്ടം. ഇതിലൂടെ സൃഷ്ടിക്കുന്ന നേരിട്ടുള്ള തൊഴിലവസരങ്ങളിലും കെഎസ്ഐഡി റിക്കോർഡ് നേട്ടം കൈവരിച്ചു. സംസ്ഥാനത്ത് വ്യാവസായിക വളർച്ച ത്വരിതപ്പെടുന്നതിന്റെ സൂചനയാണ് കെഎസ്ഐഡിസിയുടെ നേട്ടമെന്ന് കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എംജി രാജമാണിക്യം ഐഎഎസ് അറിയിച്ചു.
2021-22 സാമ്പത്തിക വർഷത്തിൽ 132 എംഎസ്എംഇ യൂണിറ്റുകളുടെ പദ്ധതി അടങ്കൽ തുകയായ 896 കോടി രൂപയിൽ 428.88 കോടി രൂപയുടെ വായ്പയാണ് കെഎസ്ഐഡിസി അനുവദിച്ചത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിലൂടെ 2959 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപെടുക. ഇതും സർവകാല റെക്കോർഡാണ്.
വായ്പ അനുവദിച്ചത് (ലക്ഷം രൂപയിൽ)
2016-17 8242
2017-18 14527.5
2018-19 12118.5
2019-20 30275.34
2020-21 33526
2021-22 42888

മൊത്തം വായ്പാ ആസ്തിയിൽ 30 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം 627 രൂപയുണ്ടായിരുന്നത് 2021-2022 ൽ 815 കോടി രൂപയായി ഉയർന്ന്. തിരിച്ചടവിന്റെ കാര്യത്തിൽ 80 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. മുൻവർഷം 80.96 കോടി രൂപയായിരുന്നത് 2021-2022 ൽ 148.50 കോടിരൂപയായി ഉയർന്നു. കോർപ്പറേഷന്റെ നിഷ്ക്രിയ ആസ്തി 9.8 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം 251 കോടി രൂപയുടെ നിശ്ചിത കാലാവധിക്കുള്ള വായ്പ പുതിയ 18 യൂണിറ്റുകൾക്കായി അനുവദിച്ചു.
മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി, കോവിഡ് 19 സമാശ്വാസ പദ്ധതി പ്രവാസിഭദ്രത എന്നീ പദ്ധതികളിലൂടെ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കായി 177 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഇത്തരത്തിൽ 114 സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കിയെന്നും എംജി രാജമാണിക്യം പറഞ്ഞു.
സ്വപ്നം കാണുന്ന, പാതിവഴിക്ക് പലതും ഉപേക്ഷിച്ച, നേരായ വഴിയിലൂടെ പോകാൻ ഭയപ്പെടുന്നവരോട് യുവസംരംഭക അൻസിയ പറയുന്നു. ‘ലക്ഷ്യങ്ങളിലേക്ക് നമുക്കായി തുറന്നിട്ട വാതിലിൽ എത്താൻ ശ്രമിക്കണം. ഭരണാധികാരികളും ഉദ്യോഗസ്ഥരും സംരംഭകർക്ക് എതിരാണെന്നുള്ള മുൻവിധി മാറ്റണം. ഇത് സംരംഭകരുടെ കാലമാണ്. എല്ലാവരും നമ്മുടെ സഹായത്തിനുണ്ട്’. സൗന്ദര്യ വർധക വസ്തുക്കൾ തയ്യാറാക്കുന്ന ‘ഉമ്മീസ് നാച്ചുറൽസ്’ എന്ന സംരംഭത്തിന്റെ ഉടമയാണ് കെ എ അൻസിയ എന്ന ഇരുപത്തിരണ്ടുകാരി. സ്ഥാപനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. അപ്പോഴാണ് വ്യവസായമന്ത്രി പി രാജീവിന് ഇ മെയിൽ അയച്ചത്. രണ്ടു മണിക്കൂറിനകം മന്ത്രിയുടെ ഓഫീസിൽനിന്ന് മറുപടിയെത്തി. പഞ്ചായത്ത്, വ്യവസായ വകുപ്പ്, നഗരസഭ, ജില്ലാവ്യവസായ കേന്ദ്രം, മന്ത്രിയുടെ പിഎ തുടങ്ങി പല ഭാഗങ്ങളിൽനിന്ന് ഫോൺവിളിയെത്തി. ഒടുവിൽ മന്ത്രിയെ നേരിട്ട് കണ്ടു. ഉദ്യോഗസ്ഥരോട് പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ചോദിച്ചറിഞ്ഞ മന്ത്രി അരമണിക്കൂറിനകം ആവശ്യമായ രേഖ പാസാക്കി നൽകാനും നിർദേശിച്ചു. കാത്തിരിക്കേണ്ടി വന്നില്ല, ഉടൻ നടപടിയുണ്ടായി. സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ള തന്നേപ്പോലുള്ള പെൺകുട്ടികൾക്ക് പ്രചോദനമാവട്ടെ എന്നുകരുതിയാണ് ഈ അനുഭവം ഫെയ്സ്ബുക്കിൽ കുറിക്കുന്നതെന്ന് അൻസിയ പറയുന്നു. ബിസിനസ് പാരമ്പര്യമില്ലാത്ത അൻസിയ പത്തൊമ്പതാം വയസിൽ ആരംഭിച്ച സംരംഭം നാലു വർഷത്തിനിടെ ഒന്നരക്കോടിരൂപ വിറ്റുവരവ് നേടി. ഉമ്മീസ് നാച്ചുറൽസിലെ 36 ജീവനക്കാരിൽ 30 പേർ സ്ത്രീകളാണ്.
കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വിജയം പെട്ടെന്ന് ഒരുദിവസം അടച്ചിടേണ്ടി വന്നപ്പോൾ അംഗീകരിക്കാനായില്ല. തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. പോരാടി നേടി. നാടിന്റെ ആവശ്യങ്ങൾക്ക് സർക്കാർ ഒപ്പമുണ്ടാകുമെന്ന തിരിച്ചറിവുകൂടിയാണ് അൻസിയയുടെ അനുഭവം. പാലക്കാട് കല്ലേക്കാടാണ് അൻസിയയുടെ വിൽപ്പന യൂണിറ്റ്. നിർമാണം മലപ്പുറത്തും. ക്രീം, ഫേസ്പാക്ക്, കുങ്കുമം ഓയിൽ, അലോവേര ഷാംപു, കസ്തൂരി മഞ്ഞൾ പൊടി തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ തയ്യാറാക്കുന്നു. കല്ലേക്കാട് അപ്പത്തൻകാട്ടിൽ വീട്ടിലാണ് താമസം. പിന്തുണയുമായി ഭർത്താവ് റംഷീദുമുണ്ട്
ഇലക്ട്രിക് വാഹന ലോകത്ത് രാജ്യവ്യാപകമായി 1000 സൂപ്പര്‍ ഫാസ്റ്റ് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഒരു വര്‍ഷത്തിനിടെ 103 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ചരിത്രം കുറിച്ച ശേഷമാണ് ഇലക്ട്രിക് വാഹന മേഖലയില്‍ തന്നെ വലിയ വിപ്ലവത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനം.
ബാറ്ററിയുടെ റേഞ്ച് കുറവ് മൂലം ദൂര യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നതായിരുന്നു നേരത്തെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചിരുന്നത്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവം ഇന്നും പ്രശ്നം തന്നെയാണ്. കേരളത്തിലുടനീളം 70 ചാര്‍ജിംഗ് സ്റ്റേഷനുകളും സംസ്ഥാനത്തിന് പുറത്ത് 33 ചാര്‍ജിംഗ് സ്റ്റേഷനുകളുമാണ് ഗോ ഇ.സിയുടേതായി പ്രവര്‍ത്തിക്കുന്നത്. അഞ്ചും ആറും മണിക്കൂറുകളെടുത്തുള്ള ചാര്‍ജിംഗ് വളരെ വേഗത്തിലാക്കാന്‍ കഴിയുമെന്ന് ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.ജി രാംനാഥ് പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ടയര്‍2, ടയര്‍3 നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിന് പുറമേ സംസ്ഥാന, ദേശീയ പാതയോരങ്ങളിലും തന്ത്ര പ്രധാനമായ സ്ഥലങ്ങളിലും രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളിലും റെസ്റ്റോറന്റുകളിലും കൂടി ചാര്‍ജിംഗ് സൗകര്യം ഒരുക്കും. ഇതോടെ ദീര്‍ഘ ദൂര യാത്രകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനാകും. രാജ്യം മുഴുവന്‍ ഇ.വി കണക്ടിവിറ്റി യഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാ ചിലവ് ഗണ്യമായി കുറയുമെന്നതും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ കഴിയുമെന്നതും നേട്ടമാണെന്ന് പി.ജി രാംനാഥ് പറഞ്ഞു.