
‘നല്ല കരിക്കിൻവെള്ളം കുപ്പിയിലാക്കി കിട്ടിയാൽ നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറെയുണ്ടാവില്ലേ?’ – അമേരിക്കയിലും മറ്റും ഇളനീർ ഒരു ട്രെൻഡായി മാറുന്നു എന്നറിഞ്ഞപ്പോൾ തിരുവനന്തപുരം സ്വദേശി ആർ.കിരൺകുമാർ ചിന്തിച്ചത് ഇങ്ങനെ. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമായ ബോട്ടിലുകളിൽ ഇളനീര് വിപണിയിലിറക്കാന്നുള്ള സാധ്യത തേടി അദ്ദേഹം 10 വർഷം മുമ്പ് നാളികേര വികസന ബോർഡിലെത്തി. അന്നത്തെ ചെയർമാൻ ടി.കെ.ജോസിന്റെ പ്രചോദനം കൂടിയായതോടെ കംപ്യൂട്ടർ എൻജിനീയറിങ്ങിൽനിന്ന് കരിക്കു കച്ചവടത്തിലേക്കു ചുവടു മാറാൻ തീരുമാനിച്ചു. പറ്റിയ സാങ്കേതികവിദ്യ മൈസൂരിലെ ഡിഫൻസ് ഫുഡ് ലബോറട്ടറിയിൽ കണ്ടെത്തുകയും ചെയ്തു.
നിലവാരമുള്ള ഇളനീരിന്റെ ലഭ്യതയായിരുന്നു മറ്റൊരു വെല്ലുവിളി. കേരളത്തിലെങ്ങും തെങ്ങുണ്ടെങ്കിലും വാണിജ്യടിസ്ഥാനത്തിൽ തുടർച്ചയായി ഇളനീർ ഉറപ്പാക്കാവുന്ന തോട്ടങ്ങൾ പാലക്കാട്ടു മാത്രമാണുള്ളത്. അങ്ങനെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ കിരണ്‍ തന്റെ സംരംഭം തുടങ്ങി.
ബാലാരിഷ്ടതകൾ ഏറെയായിരുന്നു. മൈസൂരിൽനിന്നു കിട്ടിയ സാങ്കേതികവിദ്യ പൂർണതയുള്ളതായിരുന്നില്ല. ഏതാനും വർഷത്തെ പരിശ്രമം വേണ്ടി വന്നു അത് നേരെയാക്കാൻ. ചില്ലറ വിപണിയിലെ പ്രകടനവും തുടക്കത്തിൽ ആശാവഹമായിരുന്നില്ല. കറൻസി പിൻവലിക്കൽ, പ്രളയം, കൊറോണ – പ്രതിസന്ധികൾ ഓരോന്നായി വന്നു.
അടച്ചുപൂട്ടലിന്റ വക്കിലെത്തിയ സ്ഥാപനം തിരിച്ചു വന്നത് ബിസിനസ് മാതൃക മാറ്റിയതോടെയാണ്. ചില്ലറ വിപണിക്കൊപ്പം ബൾക്ക് ഓർഡറും സ്വീകരിച്ചു. ഒപ്പം സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ കൂടുതൽ നിക്ഷേപം നടത്തി. റിട്ടോർട്ട് പാക്കിങ്ങിലേക്കു മാറിയതോടെ ഉൽപാദനച്ചെലവു കുറഞ്ഞു. പൂർണ തോതിൽ ഉൽപാദനം നടക്കുന്നില്ലെങ്കിൽപോലും ഇപ്പോൾ കമ്പനി ലാഭത്തിലാണ്. പ്യുവർ എന്ന സ്വന്തം ബ്രാൻഡിലാണ് പകുതിയിലേറെയും വിൽക്കുന്നത്. മിൽമ ഉൾപ്പെടെ 4-5 കമ്പനികൾക്ക് അവരുടെ ബ്രാൻഡിൽ ഇളനീർ കുപ്പിയിലാക്കി നൽകും. ഉത്തരേന്ത്യയാണ് മുഖ്യ വിപണി. കുപ്പിയിലാക്കിയ ഇളനീരിന് അവിടെ വേനൽക്കാലത്ത് ആവശ്യക്കാരേറെയാണ്. പ്യുവറിന്റെ ഇളനീർ ബോട്ടിലുകൾ കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. കേരളത്തിലും മുൻകാലങ്ങളെക്കാൾ ആവശ്യക്കാരേറുന്നു. എല്ലാ ജില്ലകളിലുമായി 150ലേറെ കടകളിൽ പ്യുവർ വിൽപനയ്ക്കെത്തുന്നു.

ഇംഗീഷ് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പോലുമറിയാതെ ആറാം ക്ലാസ്സില്‍ തോറ്റ് കൂലിപ്പണിക്ക് പോയതായിരുന്നു വയനാടന്‍ കുഗ്രാമത്തില്‍ ജനിച്ച പി സി മുസ്തഫ. എന്നാല്‍ ഇന്ന് 100 കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ് ഈ ചെറുപ്പക്കാരന്. പക്ഷെ, ഇതൊരു വ്യക്തിയുടെ ജൈത്രയാത്രയുടെ കഥയല്ല; മറിച്ച് ദാരിദ്യവും അവഹേളനവും സമ്മാനിച്ച കണ്ണീരിന്റെ ഉപ്പുരസമുള്ള പോരാട്ടമാണ്.
ജീവിതത്തില്‍ വിജയം കൊതിക്കുന്ന ആര്‍ക്കും പ്രചോദനത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവം. കുടുംബപശ്ചാത്തലവും കഴിവുകേടുകളുമൊന്നും ഒന്നിനും തടസ്സമല്ലെന്ന വലിയ പാഠം. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ വിഹായസ്സിലേക്ക് വലിയ ദൂരമില്ലെന്ന സത്യമാണ് ഈ ചെറുപ്പക്കാരന് നമ്മെ പഠിപ്പിക്കുന്നത്.
ദാരിദ്ര്യത്തിന്റെ കുട്ടിക്കാലം
കല്‍പ്പറ്റയ്ക്കടുത്ത കുഗ്രാമമായിരുന്ന ചെന്നലോടായിരുന്നു മുസ്തഫയുടെ കുട്ടിക്കാലം. വാപ്പ കൂലിപ്പണിക്ക് പോയി കിട്ടുന്നത് കൊണ്ട് അരിഷ്ടിച്ചുള്ള ജീവിതം. റോഡോ വൈദ്യുതിയിയോ എത്തിനോക്കാത്ത ഗ്രാമത്തില്‍ പ്രൈമറി സ്കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത്ത്. ഹൈസ്കൂളില്‍ പോവണമെങ്കില്‍ നാലു കിലോമീറ്റര്‍ നടക്കണം. അതിനാല്‍ മിക്കവരും നാലില്‍ വച്ച് പഠനം നിര്‍ത്തും. മുസ്തഫയുടെ വാപ്പയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഉമ്മയാണെങ്കില്‍ സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ല. അതുകൊണ്ട് പഠിക്കാന്‍ പറയാനോ പഠനത്തില്‍ സഹായിക്കാനോ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അപ്പോള്‍ പഠനത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആറാം ക്ലാസ്സില്‍ നിന്ന് കൂട്ടുകാരെല്ലാം ജയിച്ചപ്പോള്‍ മുസ്തഫ മാത്രം തോറ്റു. വീട്ടിലെ ദാരിദ്ര്യം കൂടിയായപ്പോള്‍ കൂലിപ്പണിക്ക് വാപ്പയ്ക്കൊപ്പം പോവുകയായിരുന്നു ഈ 11 കാരന് പയ്യന്. വീട്ടിലെ നാലു മക്കളില്‍ മൂത്തയാളായിരുന്നു മുസ്തഫ. സഹോദരികളായിരുന്നു മറ്റു മൂന്നുപേരും.
കണക്ക് മാഷ് മാത്യു സാര്‍
ഈ സമയത്ത് ദൈവ ദൂതനെ പോലെ തന്റെ കണക്ക് മാഷ് മാത്യു സാര്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ തന്റെ ജീവിതം ചായത്തോട്ടങ്ങളില്‍ ഒടുങ്ങിയേനെ എന്ന് മുസ്തഫ ഓര്‍ക്കുന്നു. മറ്റെല്ലാ വിഷയങ്ങളിലും പഠിക്കാന്‍ വളരെ മോശമായിരുന്ന മുസ്തഫ പക്ഷം, കണക്കില്‍ മിടുക്കനായിരുന്നു. അതുകൊണ്ടുതന്നെ കണക്ക് പഠിപ്പിക്കുന്ന മാത്യു സാറിന് കുട്ടിയെ വലിയ കാര്യവുമായിരുന്നു. ആറാം ക്ലാസ്സില്‍ തോറ്റതിനു ശേഷം കൂലിപ്പണിക്ക് പോവാന്‍ തുടങ്ങിയ മുസ്തഫ വീണ്ടും ക്ലാസ് മുറിയിലെത്തിയത് ഈ മാഷിന്റെ പ്രേരണയായിരുന്നു. ഒരു ദിവസം വീട്ടിലെത്തിയ മാഷ് മുസ്തഫയോട് ചോദിച്ചത് നിനക്കൊരു മാഷാവണോ അതോ കൂലിപ്പണിക്കാരനാവണോ എന്നായിരുന്നു. എനിക്ക് മാഷിനെ പോലെ മാഷായാല്‍ മതിയെന്ന് മുസ്തഫയും.

കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നിങ്ങനെ അഞ്ച് മേഖലകള്‍ക്ക് മുന്‍തൂക്കം.
സംസ്ഥാനത്തെ വലിയ സംരംഭക സമ്മേളനമായ ടൈകോണ്‍ കേരള 2023ന് കൊച്ചി വേദിയാകുന്നു. ഡിസംബര്‍ 15,16 തീയതികളില്‍ കൊച്ചി, ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ‘ഡ്രൈവിംഗ് ദി ചേഞ്ച് – അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍’ എന്നതാണ് പ്രമേയം. കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നിങ്ങനെ അഞ്ച് മേഖലകളിലെ അറിവും അവസരങ്ങളും പങ്കുവയ്ക്കുന്ന വിവിധ സെഷനുകളുണ്ടായിരിക്കും.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സിന്റെ കേരള ഘടകമായ ടൈ കേരളയുടെ പന്ത്രണ്ടാമത് സമ്മേളനമാണിത്. ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ടൈ കേരള പ്രസിഡന്റ് ശ്രീ ദാമോദര്‍ അവനൂര്‍ പറഞ്ഞു.
സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അവസരങ്ങളുടെ മികച്ച വേദിയായിരിക്കും ഇത്.
നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, പുതിയ ബിസിനസ് പങ്കാളികള്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കാനും സമ്മേളനം അവസരമൊരുക്കും. സമ്മേളനത്തോടനുബന്ധിച്ച് ടൈ കേരള അവാര്‍ഡ് ദാന ചടങ്ങും നടക്കും. സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് എട്ട് വിഭാഗങ്ങളിലായാണ് അവാര്‍ഡെന്ന് ടൈ അവാര്‍ഡ്സ് കോ ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.
പ്രശസ്തരില്‍ നിന്നും കേള്‍ക്കാം
ബിസിനസ് രംഗത്തെ നാല്‍പ്പലധികം പ്രഭാഷകരും അമ്പതിലധികം പ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും സമ്മേളനത്തിന് എത്തിച്ചേരുമെന്ന് ടൈ കേരള വൈസ് പ്രസിഡന്റും ടൈക്കോണ്‍ 2023 ചെയറുമായ ജേക്കബ് ജോയ് പറഞ്ഞു.എം.ആര്.എഫ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ മാമ്മന്‍, തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ സര്‍വീസസ് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന് , ഒല ഇലക്ട്രിക് ഡിസൈന്‍ മേധാവി കൃപ അനന്തന്, സൈജെനോം റിസര്‍ച്ച് ഫൗണ്ടേഷന് ട്രസ്റ്റിയും,സംരംഭകനുമായ സാം സന്തോഷ്, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി, കേരള ഡിജിറ്റല്‍ സയന്‍സ്, ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്, നബാര്‍ഡ് ചെയര്മാന് ഷാജി കെ.വി. എന്നിവര്‍ പ്രധാന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ടൈ കേരള പ്രസിഡന്റ് ശ്രീ ദാമോദർ അവനൂർ, മുൻ പ്രസിഡന്റ് അനീഷാ ചെറിയാൻ, വൈസ് പ്രസിഡന്റും ടൈക്കോൺ 2023 ചെയറുമായ ശ്രീ. ജേക്കബ് ജോയ്, ടൈ അവാർഡ്സ് കോ ചെയർ വിവേക് കൃഷ്ണ ഗോവിന്ദ്, എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ നായർ എന്നിവർ പത്രസമ്മേളനത്തിൽ.

‘ഡിജെംസ് 2023’ ഫെസ്റ്റിലാണ് അംഗീകാരം
തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്സിന് വീണ്ടും ആഗോള അംഗീകാരം. ഡി-ഗ്ലോബലിസ്റ്റിന്റെ (D Globalist) പങ്കാളിത്തത്തോടെ ഫോബ്സ് തെരഞ്ഞെടുത്ത ‘ടോപ് 200 കമ്പനി’കളുടെ ലിസ്റ്റിലാണ് സ്ററാര്‍ട്ടപ്പ് ആയ ജെന്‍ റോബോട്ടിക്സ് തെരഞ്ഞെടുക്കപ്പെട്ടത്.റോബോട്ടിക്സ് മേഖലയില്‍ ജെന്‍ റോബോട്ടിക്സ് ഇന്നൊവേഷന്‍സിന്റെ സുപ്രധാന സംഭാവനകള്‍ കണക്കിലെടുത്താണ് അംഗീകാരം. ആഗോള തലത്തില്‍ സ്വാധീനം ചെലുത്തുന്ന 200 കമ്പനികളെയാണ് ഈ ലിസ്റ്റിംഗിൽ പ്രധാനമായും തെരഞ്ഞെടുത്തിട്ടുള്ളത്. ആഗോള തലത്തില്‍ നെറ്റ്വര്ക്കിംഗിലൂടെ കമ്പനികളെ വളരാന്‍ സഹായിക്കുന്ന സംരംഭമാണ് ഡി-ഗ്ലോബലിസ്റ്റ്.
‘ഫോബ്സ് അണ്ടര്‍ 30 ഏഷ്യ ലിസ്റ്റിലും ജെന്‍ റോബോട്ടിക്സ്’ ഇടം പിടിച്ചിരുന്നു. ‘ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ്സ് 2023’ല്‍ മികച്ച സ്റ്റാര്‍ട്ടപ്പായി ജെന്‍ റോബോട്ടിക്സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ”ഞങ്ങളുടെ ഇന്നോവേഷനെ ലോകം അംഗീകരിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ട്, അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോര്‍ബ്സിന്റെ മികച്ച 200 കമ്പനികളുടെ പട്ടികയില്‍ ഇടം ലഭിച്ചത്. ഇത് കൂടുതല്‍ യുവാക്കള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ പ്രോത്സാഹനമാകുമെന്നും സാങ്കേതിക വിദ്യയിലൂടെ സമൂഹത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി അതിലൂടെ സംരംഭക അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ.” ജെന്‍ റോബോട്ടിക്സ് ഇന്നോവഷന്‍ സി.ഇ.ഒ വിമല്‍ ഗോവിന്ദ് പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടുകൂടി 2018ല്‍ തുടങ്ങിയ ജെന്‍ റോബോട്ടിക്സ്, ‘മിഷന് റോബോ ഹോള്‍’ പദ്ധതിയിലൂടെയാണ് ശ്രദ്ധേയരായിട്ടുള്ളത്. അഴുക്കുചാലുകളുടെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ റോബോട്ടിക് സാങ്കേതിക വിദ്യ അവതരിപ്പിച്ചായിരുന്നു ഇത്. മാത്രമല്ല ഇവർ വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെന്‍ജര്‍ ആയ ബാന്‍ഡിക്കൂട്ട് ഇന്ന് ഇന്ത്യയിലെ 19ഓളം സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ആസിയാന്‍ റീജിയനുകളിലും പ്രവര്‍ത്തിച്ചുവരുന്നു.
മലയാളികൾ നേതൃത്വം നൽകുന്ന ഫിന്‍ടെക് കമ്പനിയായ ഓപ്പണും ഫോബ്സ് ‘ടോപ് 200 കമ്പനി’കളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.