
ഓർഗാനിക് വായു നൽകും സാറാ ബയോടെക്.
സാറാ ബയോടെക് എന്ന മലയാളി സ്റ്റാർട്ടപ് വികസിപ്പിച്ചതു ‘ജീവനുള്ള’ സാങ്കേതികവിദ്യ. വായു ശുദ്ധീകരിക്കുന്ന ഓർഗാനിക് എയർ പ്യൂരിഫയർ വികസിപ്പിക്കാൻ അവർ ഉപയോഗിക്കുന്നത് ആൽഗ അഥവാ സൂക്ഷ്മ കടൽ സസ്യങ്ങളെ. ‘ഒബീലിയ’ എന്ന പേരിൽ നിർമിച്ച ഓർഗാനിക് എയർ പ്യൂരിഫയർ ദുബായിൽ സമാപിച്ച കോപ് 28 രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടി വരെയെത്തി. യുഎൻ ഫ്രെയിംവർക് കൺവൻഷൻ ഓൺ ക്ലൈമാറ്റിക് ചേഞ്ച് (യുഎൻഎഫ്സിസിസി) അംഗരാജ്യങ്ങളുടെ ഉച്ചകോടിയായ കോപ് 28 ൽ പങ്കെടുത്ത ഏക ഇന്ത്യൻ സ്റ്റാർട്ടപ്പാണു കൊച്ചി ആസ്ഥാനമായ സാറ ബയോടെക്.
ഭക്ഷ്യോൽപന്നങ്ങളായി ആൽഗ.
കാർബൺ ഡയോക്സൈഡ്, ബെൻസീനും എഥിലീൻ ഗ്ലൈക്കോളും ടൊളുവിനും പോലുള്ള വൊളറ്റൈൽ ഓർഗാനിക് സങ്കരങ്ങൾ എന്നിവ സൃഷ്ടിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. തലവേദനയും അലർജിയും ശ്വാസകോശ അസ്വസ്ഥതകളും ആശയക്കുഴപ്പവും മുതൽ മാനസിക വിഷമതകൾക്കു വരെ ഇവ കാരണമാകും. ഇവ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുത്തു വായു ശുദ്ധമാക്കാൻ ആൽഗയ്ക്കു കഴിയും. ബയോ റിയാക്ടറിൽ വളർത്തുന്ന ആൽഗ 2 ആഴ്ചയ്ക്കു ശേഷം തിരിച്ചെടുത്തു പോഷക സമൃദ്ധമായ ഭക്ഷ്യോത്പന്നങ്ങളും തയാറാക്കും. പാർക്ക് ബെഞ്ച്, ബിൽ ബോർഡ് തുടങ്ങി വിവിധ രൂപത്തിലാണു ബയോ റിയാക്ടറുകൾ തയാറാക്കുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.
2016 ൽ തൃശൂർ സഹൃദയ എൻജിനീയറിങ് കോളജിൽ ആരംഭിച്ച ഈ വിദ്യാർഥി സ്റ്റാർട്ടപ്പ് അബുദാബിയിൽ ബയോ എയർ പ്യൂരിഫയർ പ്രോട്ടോടൈപ്പ് നിർമിക്കാനുള്ള ഒരുക്കത്തിലാണെന്ന് സിഇഒ നജീബ് ബിൻ ഹനീഫ് പറഞ്ഞു.

കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ റജിസ്റ്റർ ചെയ്ത 5000 സ്റ്റാർട്ടപ്പുകളിൽ വനിതകൾ നേതൃത്വം കൊടുക്കുന്നത് 300 എണ്ണം മാത്രം. എന്നാൽ 1500 സ്റ്റാർട്ടപ്പുകളുടെ കോ ഫൗണ്ടേഴ്സ് ലിസ്റ്റിൽ വനിതകളുണ്ട്. കേരള സ്റ്റാർട്ടപ് മിഷൻ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങളിൽ ഒന്ന് വനിതകളെ പ്രധാന ഷെയർ ഹോൾഡേഴ്സാക്കി മാറ്റുക എന്നതു കൂടിയാണ്.
വനിതകൾക്ക് 51 ശതമാനമാനത്തിനു മുകളിൽ ഷെയർ ഉള്ള കമ്പനികൾക്ക് കൂടുതൽ ഇൻസെന്റീവ് നൽകുന്നത് പരിഗണനയിലാണ്. അവർക്ക് കൂടുതൽ ഗ്രാൻഡ് അനുവദിക്കും. കൂടുതൽ റിസ്ക് എടുക്കാനുള്ള പ്രയാസമാണ് വനിതകൾ കോ ഫൗണ്ടേഴ്സായി നിൽക്കുന്നതിനു പിന്നിലെന്നു സർവേയിലൂടെ കണ്ടെത്തി. നിലവിലെ വനിതാ സിഇഒമാർ വഴി ക്യാംപെയ്ൻ നടത്തുന്നതും പരിഗണനയിലാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേന്ദ്രയുമായി ചേർന്ന് സ്കൂളുകളിലെ ടിങ്കറിങ് ലാബുകളിലേക്കുള്ള മെഷീനുകൾ കൊച്ചിയിലെ സൂപ്പർഫാബ് ലാബിൽ നിർമിക്കുകയും, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വഴി സ്കൂളുകളിലേക്ക് സിലബസ് നിർമിക്കുകയുമാണ് ഇത്തവണ പ്രധാന ലക്ഷ്യം.
സംസ്ഥാനത്ത് ഇനിയും ആവശ്യമുള്ളത്ര വലിയ ആങ്കർ കമ്പനികൾ എത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞത് 5 ആങ്കർ കമ്പനികളെങ്കിലും സംസ്ഥാനത്ത് ഉടൻ എത്തണം. അതുമായി ബന്ധപ്പെട്ട് ഒട്ടേറെ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കും. ഐഎസ്ആർഒയുമായി ബന്ധപ്പെട്ട് 150നു മുകളിൽ ചെറു സംരംഭങ്ങൾ തിരുവനന്തപുരത്തുണ്ട്. കേരളത്തെ അപേക്ഷിച്ച് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്റ്റാർട്ടപ്പുകൾ വളർച്ച നേടുന്നത്, അവിടെ അത്തരം വലിയ കമ്പനികൾ പ്രവർത്തിക്കുന്നതിനാലാണ്.
ശരാശരി 150 സ്റ്റാർട്ടപ്പുകൾ വീതമാണ് നിലവിൽ റജിസ്റ്റർ ചെയ്യുന്നത്. പട്ടികജാതി–വർഗ, കായിക, കാർഷിക, ടൂറിസം വകുപ്പുകളിൽ നിന്ന് അടുത്ത രണ്ടര വർഷത്തിൽ 150 വീതം സ്റ്റാർട്ടപ്പുകളെ പ്രതീക്ഷിക്കുന്നു.

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമാണ് സൗകര്യം ലഭ്യമാകുക.
സംരംഭകത്വ പദ്ധതികള്‍ ആരംഭിക്കുന്നതിന് സൗജന്യ പ്രോജക്ട് കണ്സല്ട്ടേഷന് ഒരുക്കി പിറവം അഗ്രോപാര്‍ക്ക്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുമാണ് അഗ്രോപാര്‍ക്കില്‍ സൗജന്യ പ്രോജക്റ്റ് കണ്സള്ട്ടേഷന് ലഭിക്കുക. പ്രാദേശികമായി ലഭ്യമായിട്ടുള്ള വിഭവങ്ങളും കാര്‍ഷികവിളകളും പ്രയോജനപ്പെടുത്തി ഉല്പാദന സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ലഭിക്കുക.
ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ഉത്പാദക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംരംഭങ്ങളുടെ ആശയ രൂപീകരണം, ലൈസന്‍സുകള്‍, ഡിസൈന്‍, യന്ത്രങ്ങളുടെ തിരഞ്ഞെടുക്കല്‍, പ്രോസസിംഗ്, സ്റ്റോറിംഗ്, സ്റ്റോറിംഗ്, പാക്കേജിംഗ് തുടങ്ങി സംരംഭങ്ങള്‍ ആശയത്തില്‍ നിന്ന് പ്രാവര്‍ത്തികമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.
മാനേജ്മെന്റ് വിദഗ്ധര്‍, വ്യവസായ സംരംഭകര്‍, ഫുഡ് ടെക്നോളജിസ്റ്റ്, കെമിസ്റ്റ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദഗ്ധര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധരായ ആളുകള്‍ അടങ്ങിയ പാനലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക. കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധന, ഭക്ഷ്യ സംസ്കരണം ചെറുകിട വ്യവസായം, സേവന സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലഭിക്കുന്നു.

സംരംഭങ്ങളുടെ വളര്‍ച്ച, വിജയകരമായ നേതൃമാറ്റ തന്ത്രങ്ങള്‍, ബിസിനസ് തുടര്‍ച്ച ഉറപ്പാക്കല്‍ എന്നീ വിഷയങ്ങള്‍.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏകദിന ശില്പശാലയൊരുക്കി. എം.എസ്.എം.ഇ സംരംഭങ്ങളുടെ വളര്‍ച്ച, വിജയകരമായ നേതൃമാറ്റ തന്ത്രങ്ങള്‍,ബിസിനസ് തുടര്‍ച്ച ഉറപ്പാക്കല്‍ എന്നീ വിഷയങ്ങളില്‍ ബി.എന്‍.ഐയുമായി സഹകരിച്ചായിരുന്നു ശില്പശാല.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ കെ. തോമസ് ജോസഫ് ആമുഖ പ്രഭാഷണവും ഡെന്റ്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണവും നടത്തി. ആക്ഷന്‍ കോച്ചിലെ ബിസിനസ് കോച്ചും ബി.എന്‍.ഐ എറണാകുളം-ഇടുക്കി എക്സിക്യുട്ടീവ് ഡയറക്ടറുമായ ജി. അനില്‍കുമാര്‍ പ്രധാന സെഷന് നയിച്ചു.
പാനല്‍ ചര്‍ച്ചയില്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് ചീഫ് എക്സിക്യുട്ടീവ് വെങ്കിട്ടരാമന് ആനന്ദ്, ലക്ഷ്യ സ്ഥാപകന്‍ ഓര്‍വെല്‍ ലയണല്‍, സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപക സി.ഇ.ഒയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ സിജോ കുരുവിള ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡ്ഡുമായ (കളക്ഷന്‍, റിക്കവറി ആന്‍ഡ് എം.എസ്.എം.ഇ) സെന്തില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബി.എന്‍.ഐ എറണാകുളം-ഇടുക്കി അസിസ്റ്റന്റ് ഏരിയ ഡയറക്ടര്‍ രാജേഷ് ഗോപിനാഥന് ചര്‍ച്ച നയിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് എറണാകുളം റീജിയണല്‍ ഹെഡ്ഡും ജോയിന്റ് ജനറല്‍ മാനേജരുമായ പി. കൃഷ്ണകുമാര്‍ സംബന്ധിച്ചു.