
കേരളത്തിൽ ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനും ആസ്ടെക് പദ്ധതി.
കേരളത്തിന്റെ ഐടി ലോകത്തിന് ആവേശം പകർന്നു മറ്റൊരു രാജ്യാന്തര ഏറ്റെടുക്കൽ കൂടി. എൻജിനീയറിങ്, കമ്പനി സിനർജിയ മീഡിയ ലാബ്സിനെ(സൈംലാബ്സ്)ഏറ്റെടുത്തതു വൻ തുകയ്ക്ക്. തുക വെളിപ്പെടുത്തിയിട്ടില്ല. 3 വർഷത്തിനുള്ളിൽ കേരളത്തിൽ 2000 പ്രഫഷനലുകൾ ഉൾപ്പെടുന്ന ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനും ആസ്ടെക് പദ്ധതിയിടുന്നു.
ഏറ്റെടുക്കലിനു ശേഷവും സൈംലാബ്സിനു സ്വന്തം അസ്തിത്വം നിലനിർത്തി പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാകും. നിലവിലെ സിഇഒ ഡെറിക് സെബാസ്റ്റ്യൻ തുടരും. കോവിഡ് കാലത്തു ചെലവു കുറഞ്ഞ വെന്റിലേറ്റർ വികസിപ്പിച്ചു സൈംലാബ്സ് ശ്രദ്ധ നേടിയിരുന്നു.

മൈക്രോഫിനാന്‍സ് സ്ഥാപനവും ആരംഭിക്കും; കാര്‍ഷിക വിളവുകള്‍ സംഭരിച്ച് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാനും പദ്ധതി.
അടൂര്‍ ആസ്ഥാനമായ പ്രമുഖ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയായ ട്രാവന്‍കൂര്‍ റൂറല്‍ ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (ട്രാവന്‍കോ/Travanco) ചെറുകിട കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താനായി ആരംഭിച്ച വായ്പാ സഹായ പദ്ധതി 2024-25ഓടെ 40,000 പേരിലേക്ക്. കര്‍ഷകരുടെ വരുമാനം 10 ഇരട്ടിയോളമെങ്കിലുമാക്കി ഉയര്‍ത്താന്‍ ഉന്നമിടുന്ന ‘സ്ട്രെംഗ്തെനിംഗ് ഓഫ് ദി ലൈവ്ലിഹുഡ് ഓഫ് 40,000 പേരിലേക്ക്. കര്‍ഷകരുടെ വരുമാനം 10 ഇരട്ടിയോളമെങ്കിലുമാക്കി ഉയര്‍ത്താന്‍ ഉന്നമിടുന്ന ‘സ്ട്രെംഗ്തെനിംഗ് ഓഫ് ദി ലൈവ്ലിഹുഡ് ഓഫ് 40,000 മാര്‍ജിനല്‍ ഫാര്‍മേഴ്സ്’ എന്ന പദ്ധതിയാണ് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നത്.
2022 ഏപ്രിലില്‍ ആരംഭിച്ച പദ്ധതി മുഖേന ഇതിനകം 3,600 കര്‍ഷകര്‍ക്കായി 20 കോടി രൂപ വിതരണം ചെയ്തുവെന്നും ഒരാള്‍ പോലും വായ്പാ തിരിച്ചടവ് മുടക്കിയിട്ടില്ലെന്നും ട്രാവന്‍കോ സി.ഇ.ഒ അടൂര്‍ സേതു പറഞ്ഞു. കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്നുള്ള 15 കോടി രൂപയും ഫെഡറല്‍ ബാങ്ക് വഴി ലഭിച്ച 5 കോടി രൂപയുമാണ് വായ്പയായി വിതരണം ചെയ്തത്.
50 സെന്റില്‍ താഴെ കൃഷിഭൂമിയുള്ളതും അതില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിതം കഴിക്കുന്നവരുമായ കര്‍ഷകര്‍ക്കാണ് സഹായം ലഭ്യമാക്കുന്നത്. 35,000 രൂപ മുതല്‍ 50,000 രൂപവരെയാണ് നിലവില്‍ വായ്പ നല്‍കുന്നത്. ഇതുപയോഗിച്ച് രണ്ടര സെന്റുമുതല്‍ പോളിഹൗസുകള്‍, പച്ചക്കറി കൃഷി, വാഴക്കൃഷി, പ്രിസിഷന്‍ ഫാമിംഗ്, ആടുവളര്‍ത്തല്‍, പശു വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, കൂണ് കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് ട്രാവന്‍കോ പിന്തുണയും നല്‍കും.
കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം, ആധുനിക സാങ്കേതികവിദ്യയുടെയും മെഷീനറികളുടെയും സഹായം തുടങ്ങിയവ പ്രൊഫഷണലായി നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ട്രാവന്‍കോ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകള്‍ക്കൊപ്പം കൂടുതല്‍ കര്‍ഷകരിലേക്ക്
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ട്രാവന്‍കോ നടത്തിയ സര്‍വേയിലൂടെ 40,000 കര്‍ഷകരെ കണ്ടെത്തിയിരുന്നു. ഇവരുടെ വരുമാനം നിലവില്‍ വെറും തുച്ഛമാണെന്ന് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് വായ്പാ സഹായപദ്ധതി രൂപീകരിച്ചത്. മൈക്രോഫണ്ടിംഗ് എന്ന നിലയ്ക്കാണ് വായ്പാ വിതരണം.
കര്‍ഷകരെ 5 പേരുള്ള ഫാര്‍മര്‍ ഇന്ററസ്റ്റ് ഗ്രൂപ്പാക്കിയും രണ്ട് ഗ്രൂപ്പുകളെ ഒരു സെന്ററാക്കിയുമാണ് വായ്പകള്‍ ലഭ്യമാക്കുന്നതും കൃഷിയിലേക്ക് കടക്കുന്നതും. ഓരോ ആഴ്ചയും കൃഷിയുടെ പുരോഗതി കമ്പനി നേരിട്ട് വിലയിരുത്തും. ഫെഡറല്‍ ബാങ്കിന് പുറമേ പദ്ധതിയില്‍ കനറാ ബാങ്കിന്റെ സഹകരണവും ഉറപ്പായിട്ടുണ്ട്. കൂടുതല്‍ ബാങ്കുകളെയും പ്രതീക്ഷിക്കുന്നുവെന്ന് അടൂര്‍ സേതു പറഞ്ഞു.
2024-25ല്‍ പദ്ധതിയിലൂടെ മൊത്തം 250 കോടി രൂപയുടെ വായ്പാവിതരണമാണ് ലക്ഷ്യമിടുന്നത്. ഇതോടെ ട്രാവന്‍കോയുടെ ആകെ അംഗങ്ങളുടെ എണ്ണം 50,000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.ജി.ടി.എം.എസ്.ഇ സ്കീം പ്രകാരം കേരളത്തിലെ വനിതാ സംരംഭങ്ങള്‍ നേടിയത് ₹2,800 കോടി
കേരളത്തില്‍ വനിതകള്‍ ഉടമസ്ഥരായുള്ള 4.04 ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുണ്ടെന്ന് (MSMEs) കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഉദ്യം പോര്‍ട്ടല്‍ (Udyam Portal), ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം (Udyam Assist platform) എന്നിവ അടിസ്ഥാനമാക്കി ഈ മാസം ഫെബ്രുവരി 5 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.
എം.എസ്.എം.ഇകള്‍ക്ക് പലിശ ഇളവോടെയും ഈടുരഹിതമായും സബ്സിഡികളോടെയും വായ്പകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തന സാഹചര്യം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രം ആവിഷ്കരിച്ചതാണ് ഉദ്യം പോര്‍ട്ടല്‍. എം.എസ്.എം.ഇകള്‍ നിര്‍ബന്ധമായും ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
കേരളത്തില്‍ ഉദ്യം പോര്‍ട്ടല്‍ പ്രകാരം 1.43 ലക്ഷം എം.എസ്.എം.ഇ സംരംഭങ്ങളാണ് വനിതകളുടെ ഉടമസ്ഥതയിലുള്ളത്. ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം പ്രകാരം 2.61 ലക്ഷം വനിതാ സംരംഭങ്ങളുമുണ്ട്.
ഗ്രാന്റ് 2,800 കോടി
സൂക്ഷ്മ, ചെറുകിട (micro and small/MSEs) സംരംഭങ്ങള്‍ക്ക് സിഡ്ബിയുമായി (SIDBI) ചേര്‍ന്ന് കേന്ദ്രം വായ്പാ സഹായം ലഭ്യമാക്കുന്ന സ്കീമാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്മോള്‍ എന്റര്‍പ്രൈസസ് (CGTMSE). ഇതുപ്രകാരം രാജ്യത്താകെ 2000 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവില്‍ 83,222 കോടി രൂപയുടെ വായ്പാസഹായം ലഭ്യമാക്കിയിട്ടുണ്ട്. 16.91 ലക്ഷം സംരംഭങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്ന് എം.എസ്.എം.ഇ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ കേരളത്തില്‍ നിന്നുള്ള 1.28 ലക്ഷം സംരംഭങ്ങളുണ്ട്. ഇവ ആകെ നേടിയ സഹായം 2,802 കോടി രൂപയാണ്.
പി.എം.ഇ.ജി.പിയില്‍ 11,000 സംരംഭങ്ങള്‍
വനിതാ സംരംഭങ്ങള്‍ക്ക് വായ്പയായി മൂലധനം ഉറപ്പാക്കാന്‍ സഹായിക്കുന്ന കേന്ദ്രത്തിന്റെ മറ്റൊരു പദ്ധതിയാണ് പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാം (PMEGP). വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിപ്രകാരം 2008-09 മുതല്‍ ഈ വര്‍ഷം ജനുവരി 31 വരെ 3.01 ലക്ഷം വനിതാ സംരംഭങ്ങള്‍ക്കായി 9,074 കോടി രൂപയുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. 11,097 വനിതാ സംരംഭങ്ങളാണ് കേരളത്തില്‍ നിന്ന് സഹായം നേടിയത്. 211.46 കോടി രൂപയുടെ സഹായം ഇവര്‍ക്ക് ലഭിച്ചു.
സംരംഭത്തിന് ആവശ്യമായ മൂലധനത്തിന്റെ 95 ശതമാനം തുക ബാങ്കുകള്‍ വായ്പയായി അനുവദിക്കുന്ന പദ്ധതിയാണിത്. ഇതില്‍ 15 മുതല്‍ 35 ശതമാനം വരെ തുക സബ്സിഡിയായി കേന്ദ്രം അനുവദിക്കും. ബാക്കി 60-75 ശതമാനം തുക ബാങ്കുകള്‍ വായ്പ നല്‍കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ വർഷം മികച്ച സാമ്പത്തിക വളർച്ചയുണ്ടാക്കി വിദ്യാഭ്യാസ – സാങ്കേതിക വിദ്യാ (Edtech) കമ്പനിയായ ഫിസിക്സ്വാല (PhysicsWallah). കഴിഞ്ഞ വർഷം 3.4 മടങ്ങ് സാമ്പത്തിക വളർച്ചയുണ്ടാക്കാൻ ഫിസിക്സ്വാലയ്ക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ഫിസിക്സ്വാലയുടെ വരുമാനം 798 കോടി രൂപയാണ്.
വിവിധ പ്രവർത്തനങ്ങളിൽ നിന്നുള്ള ഫിസിക്സ്വാലയുടെ വരുമാനം മാർച്ചിൽ 771.76 കോടി രൂപയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2022ലെ ഫിസിക്സ് വാലയുടെ മൊത്ത വരുമാനം 232.47 കോടി രൂപയായിരുന്നു. 2021ൽ 24.6 കോടി രൂപ മാത്രം വരുമാനമുണ്ടാക്കിയ ഫിസിക്സ് വാലയാണ് ഇത്തവണ 798 കോടി രൂപയുടെ വരുമാനമുണ്ടാക്കിയത്.
വിദ്യാർഥികളുടെ എണ്ണത്തിലും വർധന
വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വിദ്യാർഥികൾക്ക് ഫിസിക്സ്വാല സഹായം നൽകുന്നു. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 24 ലക്ഷം വിദ്യാർഥികൾക്ക് ഫിസിക്സ്വാല സേവനം നൽകുന്നു.
കഴിഞ്ഞ വർഷം 9 ലക്ഷം വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. വിദ്യാർഥികളുടെ എണ്ണം വർധിച്ചത് വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. സേവന മേഖലകളിലും ഫിസിക്സ്വാല മാറ്റങ്ങൾ കൊണ്ടുവരാൻ ഇതുവഴി ഫിസിക്സ് വാലയ്ക്ക് സാധിച്ചു. നീറ്റ്/ജെഇഇ പരീക്ഷയ്ക്ക് പുറമേ യുപിഎസ്സി, ഗേയ്റ്റ് തുടങ്ങി നിരവധി മത്സരപരീക്ഷകൾക്കും ഫിസിക്സ്വാല പഠന സഹായം നൽകുന്നു.
ഓൺലൈനിലും ഓഫ്ലൈനിലും ഒരേ പോലെ വളർച്ചയുണ്ടാക്കാൻ പുതുതായി കൊണ്ടുവന്ന പല നയങ്ങൾക്കും സാധിച്ചിട്ടുണ്ടെന്ന് ഫിസിക്സ്വാല സഹസ്ഥാപകൻ പ്രദീപ് മഹേശ്വരി പറയുന്നു. കഴിഞ്ഞ വർഷം 100 മില്യൺ ഡോളർ ഫണ്ടിംഗ് നേട്ടവുമുണ്ടാക്കി.
8 കമ്പനികളുമായി യോജിച്ച് പ്രവർത്തിക്കാനെടുത്ത തീരുമാനവും സൈലം, പ്രെപ്ഓൺലൈൻ, അൾട്ടിസ് വോർടെക്സ് പോലുള്ള കമ്പനികളെ ഏറ്റെടുത്ത തീരുമാനവും ഒരുപോലെ ഗുണം ചെയ്തു. ഇത്രയും നേട്ടങ്ങളുണ്ടാക്കിയെങ്കിലും 120-150 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു