
അര്‍ബന്‍ ട്രാഷ് ടീം
വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍ സ്ഥാപിച്ച അര്‍ബന്‍ ട്രാഷ്. അന്ന് അവസാന വർഷ കോളേജ് വിദ്യാർത്ഥിയായിരുന്നു സ്ഥാപകരിലൊരാളായ താജുദ്ദീന് അബൂബക്കർ. താജുദ്ദീന് അബൂബക്കറും അഫ്സല് മുഹമ്മദും ചേര്‍ന്ന് നഗരമാലിന്യം നിര്‍മാര്‍ജനം ചെയ്യാൻ ആരംഭിച്ച കമ്പനിയാണ് അർബൻ ട്രാഷ്.

അർബൻ ട്രാഷ് കമ്പനി പ്രധാനമായും കൊച്ചിയിലാണ് പ്രവർത്തിക്കുന്നത്. തങ്ങളുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്ന കമ്പനികളില്‍ നിന്ന് ഭക്ഷണ വേസ്റ്റും, പ്ലാസ്റ്റിക് അടക്കമുള്ള അടക്കമുള്ള ഡ്രൈ വേസ്റ്റും ശേഖരിക്കും. കമ്പനികളുടെ ആവശ്യാനുസരണം അവിടങ്ങളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കുന്നു . അതിനായി ഒരു നിശ്ചിത സമയവും നൽകിയിട്ടുണ്ട്.

മാലിന്യങ്ങൾ ശേഖരിച്ച് കമ്പനിയുടെ തൃശൂരിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കൊണ്ടുപോയി ഡ്രൈ വേസ്റ്റ് തരംതിരിച്ച് അതു പ്രൊസസ് ചെയ്യുന്ന വിവിധ കമ്പനികള്‍ക്ക് നല്കുന്നു. അര്‍ബന്‍ ട്രാഷിന്റെ പ്രധാന വരുമാനം സബ്സ്ക്രിപ്ഷനില്‍ നിന്നാണ് ലഭിക്കുന്നത്. അധിക വരുമാനം വേസ്റ്റ് പ്രൊസസിങില് നിന്നും നേടുന്നു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതനാശയങ്ങളെ പ്രായോഗികതലത്തിലെത്തിക്കുന്ന സംരംഭക പദ്ധതികളാണ് സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. കേരളത്തിലും ഇക്കാലയളവിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മൂന്നിരട്ടിയിലേറെ വർധനയുണ്ടായി. .സ്റ്റാർട്ടപ്പുകൾ നൽകുന്ന തൊഴിലുകളുടെ എണ്ണത്തിലും ഇതനുസരിച്ചുള്ള വർധനയുണ്ടായി.



എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളും പങ്കുവച്ച് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന ‘കോണ്‍ഫ്ളുവന്‍സ് 2024’ന് സമാപനം. ഭാവിയില്‍ കംപ്യൂട്ടറുകളെ നമ്മുടെ ചിന്തകളുമായി ബന്ധിപ്പിക്കാനാവും. വിനോദരംഗം പൂര്‍ണമായി വെബ് അധിഷ്ടിതമായി മാറുകയും നിര്‍മിത ബുദ്ധി ബിസിനസിന്റെ ഭാഗമായി മാറുകയും ചെയ്യുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
യാഥാര്‍ഥ്യവും സ്വപ്നവും കൂടിക്കലര്‍ന്ന വെര്‍ച്വൽ ലോകങ്ങള്‍ സംഭവിക്കും. എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കണ്ടുപിടിക്കുകയും മനുഷ്യ ആയുസ് 100 വര്‍ഷത്തിലേറെയായി വര്‍ധിക്കുകയും ചെയ്യും. മരണത്തെ അതിജീവിക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിവേഗത്തിലുള്ള സഞ്ചാര മാര്‍ഗങ്ങള്‍ സാധ്യമാവുകയും ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുമെന്നും ‘കോണ്‍ഫ്ളുവന്‍സ് 2024 ’ വേദിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ ദൗത്യം 2026ൽ ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിന്റെ റോക്കറ്റുകൾ തയാറായെന്നും ക്രൂ പരിശീലനങ്ങളെല്ലാം പൂർത്തിയായെന്നും സർക്കാർ തലത്തിലുള്ള ഔദ്യോഗിക അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 2040ൽ ചന്ദ്രനിലേക്കു ഇന്ത്യയെത്തുന്ന ദൗത്യവും ലക്ഷ്യം കാണുമെന്നും ഐഎസ്ആർഒ മേധാവി കോൺഫ്ളുവൻസില്‍ പറഞ്ഞു.

യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു.
പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ, കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം സ്പെഷൽ ഓഫിസർ സി.പത്മകുമാർ, രശ്മി മാക്സിം, സ്റ്റാർട്ടപ്പായ സീക്രട്ട് ഹ്യൂസിന്റെ സ്ഥാപകരായ ഡോ. എം.ഗൗരി, ഡോ.അനിലാ സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.
ആയുർവേദത്തിലെ അമൂല്യ ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളായ ബ്രൈറ്റനിങ് ജെൽ, റിവൈവിങ് ലിപ് ബാം, സ്കിൻ ഇലിക്സിർ പ്രീമിയം ഫെയ്സ് സീറം തുടങ്ങിയ എട്ട് ഉൽപന്നങ്ങളാണു വിപണിയിലിറക്കിയത്.