
രാജ്യത്ത് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില കുറച്ചു. ഈ വർഷം ഫെബ്രുവരിയിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില 7 രൂപ കുറച്ചിരുന്നു. ശേഷം മാർച്ച് 1ന് സിലിണ്ടർ വില 6 രൂപ വർധിപ്പിച്ചു. ഇപ്പോൾ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 41 രൂപയാണ് കുറച്ചത്.
ഏതാനും മാസം മുമ്പുവരെ വില കുത്തനെ ഉയർന്നു നിന്നതിനാൽ ഹോട്ടലുകളും തട്ടുകടകളും മറ്റും പ്രതിമാസം 3,000 മുതൽ 5,000 രൂപവരെ അധികച്ചെലവ് നേരിട്ടിരുന്നു. നിലവിൽ വില അൽപം കുറഞ്ഞത് സാമ്പത്തികച്ചെലവിൽ അവർക്ക് വലിയ ആശ്വാസം നൽകുന്നു.
പ്രാദേശികമായ നികുതികളും ഗതാഗത ചെലവുകളും അനുസരിച്ച് എൽപിജി സിലിണ്ടര്‍ വിലയ്ക്ക് വ്യത്യാസമുണ്ട്. കൊച്ചിയിൽ 1,769.5 രൂപയും തിരുവനന്തപുരത്ത് 1,790.5 രൂപയും കോഴിക്കോട്ട് 1,802 രൂപയുമാണ് പുതുക്കിയ വില. ഇക്കഴിഞ്ഞ ജനുവരിയിൽ വില ശരാശരി 1,850 രൂപയ്ക്കടുത്തായിരുന്നു.
എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ എണ്ണക്കമ്പനികൾ ഒരു കുറവും വരുത്തിയിട്ടില്ല. അവസാനമായി കഴിഞ്ഞ മാർച്ച് 8 നാണ് ഗാർഹിക സിലിണ്ടർ വില 100 രൂപ കുറച്ചത്.

കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് ഏറ്റവുമധികം എടിഎം ഇടപാടുകൾ നടക്കുന്നത് എസ്ബിഐയുടെ എടിഎമ്മുകൾ വഴിയാണ്. കഴിഞ്ഞ 5 വർഷത്തിൽ എടിഎം ഇടപാട് ഫീസിൽ എസ്ബിഐ നേടിയത് 2,043 കോടി രൂപയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് (90.33 കോടി രൂപ), കനറാ ബാങ്ക് (31.42 കോടി രൂപ) എന്നിവയാണ് എസ്ബിഐയെ കൂടാതെ എടിഎം ഫീസിൽ ലാഭം നേടിയ മറ്റു പൊതുമേഖലാ ബാങ്കുകൾ.
പ്രതിമാസം ഉപഭോക്താക്കൾക്ക് നിശ്ചിത ഇടപാടുകൾ സൗജന്യമാണ്. തുടർന്ന് വരുന്ന ഓരോ ഇടപാടിനും ബാങ്കുകൾ ഫീസ് ഈടാക്കുന്നു. അതായത്, മെട്രോ നഗരങ്ങളിൽ 3 വരെയും മറ്റു നഗരങ്ങളിൽ 5 വരെയും ഇടപാടുകൾ സൗജന്യമാണ്. പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും പരമാവധി 21 രൂപയും നികുതിയുമാണ് ഫീസ്. മെയ് 1 മുതൽ ഫീസ് 2 രൂപ വർധിപ്പിച്ച് 23 രൂപയാക്കാൻ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതുപോലെ പണം പിൻവലിക്കുമ്പോഴുള്ള ഫീസ് മിനിമം 17 രൂപയിൽ നിന്ന് 19 രൂപയാകും. ട്രാൻസാക്ഷൻ ഇതര ഇടപാടുകളുടെ ഫീസും കൂടും. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് ഫീസ് 6 രൂപയിൽ നിന്ന് 7 രൂപയാകും.
മറ്റു പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളിൽ താരതമ്യേന ഇടപാടുകൾ കുറഞ്ഞത് 3,738.78 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് കണക്കുകൾ കാണിക്കുന്നു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാർച്ച മാസത്തിൽ മാത്രം 48,048 യൂണിറ്റുകൾ വിറ്റതായി കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 40,631 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. 18 ശതമാനത്തിന്റെ വളർച്ചയാണ് കാർ വിൽപ്പനയുടെ ലാര്യത്തിൽ കമ്പനി നേടിയത്.
2024-25 സാമ്പത്തിക വർഷം മഹീന്ദ്ര 5,51,487 യൂണിറ്റുകൾ വിൽപ്പന നടത്തിയാതായി കമ്പനി അവകാശപ്പെട്ടു. മുൻ സാമ്പത്തിക വർഷത്തിലെ 4,59,877 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വര്‍ഷം 20 ശതമാനം വർധനവാണ് ഇത് കാണിക്കുന്നത്.
ഞങ്ങളുടെ ഇലക്ട്രിക് എസ്യുവികളുടെ ഡെലിവറി ആരംഭിച്ചു. അതിൽ ശക്തമായ ഡിമാൻഡ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആഭ്യന്തര വിപണിയിൽ ആദ്യമായി അഞ്ച് ലക്ഷത്തിലധികം എസ്യുവികൾ വിറ്റഴിച്ചതിലൂടെ വലിയ നേട്ടമാണ് ഞങ്ങൾ ഈ വര്‍ഷം ഞങ്ങൾ നേടിയത്,” എം ആൻഡ് എം ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.
‘സെൽറ്റോസ്’ നിർമ്മാതാക്കളായ കിയയും 2025 മാർച്ചിൽ ശക്തമായ വിൽപ്പന രേഖപ്പെടുത്തി. 25,525 യൂണിറ്റുകളാണ് മാർച്ച മാസത്തിൽ മാത്രം കിയ വിറ്റത്. 2024 മാർച്ചിൽ ഇത് 21,400 യൂണിറ്റായിരുന്നു. കിയ യുടെ സോണറ്റ് ആണ് ഏറ്റവും കൂടുതൽ വിറ്റ കാർ മോഡൽ. 2023-24 സാമ്പത്തിക വർഷത്തിൽ കിയ ഇന്ത്യ 2,55,207 യൂണിറ്റുകൾ ആണ് വിറ്റത്. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 2,45,634 യൂണിറ്റുകൾ ആയിരുന്നു.
മാർച്ചിൽ 7,422 യൂണിറ്റുകൾ വിറ്റഴിച്ചതായും ഇന്ത്യയിൽ ബ്രാൻഡിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കൈവരിച്ചതായും സ്കോഡ ഓട്ടോ ഇന്ത്യയും പറയുന്നു. “പുതിയ കൈലാക്കിന്റെ അവതരണത്തോടെ, ഞങ്ങളുടെ ഇന്ത്യാ യാത്രയിൽ ഒരു ‘പുതിയ യുഗം’ സൃഷ്ടിക്കാൻ സാധിച്ചു. 2025 മാർച്ചിൽ ഞങ്ങൾ വിറ്റ 7,422 കാറുകൾ ഈ യാത്രയുടെ തെളിവാണ്, കൂടാതെ ഇന്ത്യൻ റോഡുകളിൽ യൂറോപ്യൻ സാങ്കേതികവിദ്യ ജനാധിപത്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സുസ്ഥിരമായ ആസൂത്രണത്തിന്റെയും പരിശ്രമത്തിന്റെയും തന്ത്രത്തിന്റെയും ഫലമാണിത്,” സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനേബ പറഞ്ഞു.

അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നുണ്ടെന്നും മറ്റ് രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന തീരുവ കാരണം അമേരിക്കൻ ഉൽപ്പന്നങ്ങൾ ആ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്.
യുഎസിന്റെ പാലുല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 50 ശതമാനം തീരുവയും, അരിക്ക് ജപ്പാനില്‍ നിന്ന് 700 ശതമാനം തീരുവയും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് 100 ശതമാനം തീരുവയും, അമേരിക്കന്‍ വെണ്ണയ്ക്കും ചീസിനും കാനഡയില്‍ നിന്ന് ഏകദേശം 300 ശതമാനം തീരുവ ഈടാവാക്കുന്നുണ്ട് എന്നും കരോലിന് വിമർശിച്ചു.
ഈ ഉയര്‍ന്ന താരിഫുകള്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വിപണികളില്‍ പ്രവേശിക്കുന്നത് അസാധ്യമാക്കുന്നു. ഇക്കാരണത്താല്‍ യുഎസില്‍ പല ബിസിനസുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിട്ടുണ്ടെന്നും പലരുടെയും ജോലി നഷ്ടപ്പെടാന്‍ ഈ ഉയര്‍ന്ന ടാക്സുകള്‍ കാരണമായിട്ടുണ്ടെന്നും ലീവിറ്റ് പറഞ്ഞു.
ഇന്ത്യയും മറ്റ് രാജ്യങ്ങളും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന തീരുവകളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ വിമർശിച്ചിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ ‘പരസ്പര തീരുവകള്‍’ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതി ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്റെ വിമർശനം.