ന്യൂഡൽഹി∙ സ്ത്രീകൾ സംരംഭകരായിട്ടുള്ള പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വുമൺ ഓൻട്രപ്രനർഷിപ് പ്ലാറ്റ്ഫോമിന്റെ (ഡബ്യു.ഇ.പി) പുതിയ പതിപ്പ് നിതി ആയോഗ് പുറത്തിറക്കി. അമേരിക്കൻ ടെക്നോളജി കമ്പനിയായ സിസ്കോയുടെ സാങ്കേതിക പിന്തുണയോടെയാണ് ഡബ്യു.ഇപി നെക്സ്റ്റ് എന്ന പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹായിക്കുകയാണ് പ്ലാറ്റ്ഫോമിന്റെ ലക്‌ഷ്യം.