Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    May 14, 2025

    നടത്തം നല്ലത്‌ തന്നെ, പക്ഷേ അത്‌ കൊണ്ട്‌ എല്ലാമായില്ല

    May 14, 2025

    അത്തിപ്പഴം ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കും

    May 14, 2025
    Facebook Twitter Instagram
    Facebook Twitter Instagram
    Together Keralam
    Subscribe
    • Just In
    • Startup Stories
    • Women Engine
    • Share Market News
    • Business Ideas
    • Business News
    • Become an Entrepreneur
      • Training
      • Business Registration
      • Branding
      • Marketing
      • Industrial Expo
      • Business Ideas
    • Cart
    Together Keralam
    Home » 26 രൂപയ്ക്ക് കമ്പനിയുടെ ഓഹരി വാങ്ങാം, ഐപിഒ പൂരത്തിന് ഡിസംബർ റെഡി, വിശദമായി അറിയു
    Share Market News

    26 രൂപയ്ക്ക് കമ്പനിയുടെ ഓഹരി വാങ്ങാം, ഐപിഒ പൂരത്തിന് ഡിസംബർ റെഡി, വിശദമായി അറിയു

    By Together KeralamDecember 5, 20231 Comment3 Mins Read
    WhatsApp Facebook LinkedIn Twitter Email
    Share
    Facebook Twitter LinkedIn Pinterest Email

    Upcoming IPOs In December 2022: Sula Vineyards, Landmark Cars And More

    ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓഹരി പൊതു ജനങ്ങൾക്കും മറ്റ് നിക്ഷേപ സ്ഥാപനങ്ങൾക്കും വാങ്ങാൻ വാഗ്ദാനം ചെയ്യുന്ന പ്രകൃയയാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് അഥവാ ഐപിഓ എന്ന് നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവർക്കും അറിയാം. പൊതു നിക്ഷേപകരിൽ നിന്ന് മൂലധനം സ്വരൂപിക്കാൻ ഒരു ഐപിഒ വഴി കമ്പനികൾക്ക് സാധിക്കുന്നു. ഈ പ്രക്രിയയിലൂടെ ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനി ഒരു പൊതു കമ്പനിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഡിസംബറിന്റെ ആദ്യവാരത്തിലും ഇന്ത്യയിലെ പ്രമുഖ കമ്പനികൾ ഐപിഒ നിക്ഷേപം ക്ഷണിച്ചിട്ടുണ്ട്. കമ്പനികളിൽ ഏതൊക്കെയെന്ന് വിശദമായി അറിയാം.

    ശീതൾ യൂണിവേഴ്സൽ

    കാർഷികോൽപ്പന്ന സംസ്കരണത്തിലും കയറ്റുമതിയിലുമാണ് ശീതൾ യൂണിവേഴ്സൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഐപിഒ വഴി 23.80 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഡിസംബർ 4 ന് ഐപിഒ ആരംഭിക്കും. സബ്സ്ക്രിപ്ഷൻ ഡിസംബർ 6നാന്ന് അവസാനിക്കുക. ഒരു ഷെയറിന് 70 രൂപയാണ് വില. 2000 ഓഹരികളുള്ള ലോട്ടിന് അപേക്ഷിക്കാം.

    26 രൂപയ്ക്ക് കമ്പനിയുടെ ഓഹരി വാങ്ങാം, ഐപിഒ പൂരത്തിന് ഡിസംബർ റെഡി, വിശദമായി അറിയു

    ഇഷ്യൂവിൽ നിന്നുള്ള മൊത്തം വരുമാനം മൂലധന ചെലവുകൾക്കും പ്രവർത്തന മൂലധന ആവശ്യകതകൾക്കും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും പൊതു ഇഷ്യു ചെലവുകൾക്കും വേണ്ടി ഉപയോഗിക്കും. കൂടാതെ, പ്രോട്ടീൻ പൗഡർ, കോൾഡ് പ്രസ്സ് എക്‌സ്‌ട്രാക്‌റ്റ് ഓയിൽ എന്നിവ ഉൽപ്പാദിപ്പിക്കുന്നത് പോലുള്ള പുതിയ ഉൽപ്പന്ന മാനേജ്‌മെന്റിലേക്ക് കടക്കാനും കമ്പനി ഉദ്ദേശിക്കുന്നു. അസംസ്‌കൃത നിലക്കടല, ബദാം, കശുവണ്ടി, എന്നിവയിൽ നിന്ന് കോൾഡ് പ്രസ് ഓയിൽ വേർതിരിച്ചെടുക്കാനും പദ്ധതിയിടുന്നു.

    ഗ്രാഫിസാഡ്സ് ലിമിറ്റഡ്

    ഗ്രാഫിസാഡ്സ് ലിമിറ്റഡ് 30-ന് ഐപിഒ ആരംഭിച്ചിട്ടുണ്ട്. അത് ഡിസംബർ 5 വരെ നിക്ഷേപങ്ങൾ സ്വീകരിക്കും. മൊത്തം 53.41 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 111 രൂപയാണ് ഒരു ഓഹരിക്ക് നിശ്ചയിച്ച വില. 1,200 ഓഹരികളുള്ള ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. ഇതിന് 133,200 രൂപ വേണം. ഐ‌പി‌ഒയ്‌ക്കുള്ള അലോട്ട്‌മെന്റ് 2023 ഡിസംബർ 8-ന് നടന്നേക്കും. ഡിസംബർ 13-ന് എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്യും.

    35 വർഷത്തിലേറെ വ്യവസായ പരിചയമുള്ള സംയോജിത മാർക്കറ്റിംഗ്, പരസ്യം ചെയ്യൽ, ആശയവിനിമയ ഏജൻസിയാണ് ഗ്രാഫിസാഡ്‌സ് ലിമിറ്റഡ്.

    മറൈനേട്രാൻസ് ഇന്ത്യ

    മറൈനേട്രാൻസ് ഇന്ത്യ ലിമിറ്റഡിന്റെ ഐപിഒ സബ്സ്ക്രിപ്ഷൻ നവംബർ 30 ന് ആരംഭിച്ചു. ഡിസംബർ 5 നീണ്ടു നിൽക്കുന്ന ഐപിഒയിൽ 42 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുന്നത്. 26 രൂപയാണ് ഒരു ഓഹരിയുടെ വില. 4000 ഓഹരികളുള്ള ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,04,000 രൂപയാണ്.

    സ്വരാജ് ഷെയേഴ്സ് ആൻഡ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, സ്കൈലൈൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ. 2004-ൽ സ്ഥാപിതമായ മറൈനേട്രാൻസ് ഇന്ത്യ ലിമിറ്റഡ് കടൽ ചരക്ക് കൈമാറ്റ ബിസിനസിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

    നെറ്റ് അവന്യു ടെക്‌നോളജീസ്

    നവംബര്‍ 30 തിന് ആരംഭിച്ച ഐപിഒ സബ്സ്ക്രപിഷൻ ഡിസംബര്‍ നാലിന് അവസാനിക്കും. 56.96 ഓഹരികൾ അടങ്ങുന്ന ഫ്രൈഷ് ഇഷ്യു വഴിയാണ് ഐപിഒ. 16 രൂപയ്ക്കും 18 രൂപയ്ക്കും ഇടയിലാണ് പ്രൈസ് ബാൻഡ് വരുന്നത്. 8,000 ഓഹരികളുള്ള ഒരു ലോട്ട് മുതൽ അപേക്ഷിക്കാം 1.40 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപ തുക.

    വിപണി അവബോധം സൃഷ്ടിക്കുന്നതിനും ഉപഭോക്തൃ ഏറ്റെടുക്കലിനും പ്രവർത്തന മൂലധന ചെലവുകൾക്കുമായി കമ്പനി ഫണ്ടുകൾ ഉപയോഗിക്കും. ശ്രേണി ഷെയേഴ്‌സ് ലിമിറ്റഡ് ഇഷ്യുവിന്റെ ലീഡ് മാനേജറും ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഇഷ്യുവിന്റെ രജിസ്ട്രാറും ആയിരിക്കും. ശ്രേണി ഷെയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ മാർക്കറ്റ് മേക്കർ.

    ലക്ഷ്യത്തെക്കുറിച്ച് ധാരണ വേണം

    ഏതെങ്കിലും ഒരു ഐ.പി.ഒയില്‍ പങ്കെടുക്കുന്നതിനു മുമ്പ് നിക്ഷേപ ലക്ഷ്യത്തെക്കുറിച്ച് നിക്ഷേപകന് ധാരണയുണ്ടായിരിക്കണം. എന്തുകൊണ്ട് താന്‍ ഈ ഐ.പി.ഒയില്‍ പങ്കെടുക്കുന്നുവെന്ന കാര്യത്തില്‍ ഉപയോക്താവിന് വ്യക്തത വേണം. ലാഭം പ്രതീക്ഷിക്കാത്തവര്‍ ആരും തന്നെയില്ല. എന്നാല്‍ ഐ.പി.ഒയ്ക്ക് വേണ്ടി ബിഡ്ഡിങ് നടത്തുന്നതിനുള്ള പ്രധാന കാരണം ഇതായിരിക്കരുത്. ലിസ്റ്റിങ് നേട്ടങ്ങള്‍ നല്‍കുന്നില്ലെങ്കിലും ഭാവിയില്‍ നല്ല വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ഉറച്ച അടിസ്ഥാനതത്വങ്ങളുള്ള ഒരു സ്ഥാപനം വേണം തെരഞ്ഞെടുക്കാന്‍.

    അറിയിപ്പ്:

    മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

    Share. WhatsApp Facebook Twitter Pinterest LinkedIn Email
    Previous Articleനിങ്ങളെന്നെ വിശ്വസിക്കുമോ എന്നറിയില്ല പക്ഷേ ഒരു മസാല ദോശയാണെന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് – ജോസഫ് അന്നകുട്ടി ജോസ്
    Next Article മാലിന്യ സംസ്‌കരണത്തില്‍ മികച്ച ആശയങ്ങളുണ്ടോ? സ്റ്റാര്‍ട്ടപ്പ് സംരംഭകരാകാം

    Related Posts

    3 വർഷം കൊണ്ട് 955% വളർച്ച; മൾട്ടിബാ​ഗർ ഓ​ഹരിയിൽ മുന്നേറ്റ സാധ്യതയെന്ന് ബ്രോക്കറേജ്; ഈ ഓഹരി റഡാറിലുണ്ടോ?

    January 11, 2024

    വിപണി വീണ്ടും നേട്ടത്തില്‍; മുന്നേറി ഐ.ടി കമ്പനികൾ

    January 9, 2024

    മൾട്ടിബാ​ഗറുകളെ തിരയുകയാണോ? മൈക്രോകാപിൽ നിന്ന് മിഡ്കാപിലേക്ക് കുതിച്ച 5 ഓഹരികൾ; കയ്യിലുണ്ടോ?

    January 8, 2024

    1 Comment

    1. zoritoler imol on January 22, 2024 4:23 am

      hi!,I like your writing so much! share we communicate more about your article on AOL? I require a specialist on this area to solve my problem. Maybe that’s you! Looking forward to see you.

      Reply

    Leave A Reply Cancel Reply

    BUSINESS NEWS

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    By Together KeralamApril 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    By Together KeralamApril 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    By Together KeralamApril 15, 2025

    തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി

    By Together KeralamApril 15, 2025

    Call Now : 9645031234

    VIDEOS
    https://www.youtube.com/watch?v=cB6sGytztDo
    JUST IN

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    By Together KeralamMay 14, 2025

    ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന്‌ പുറമേ ആര്‍ത്തവം…

    നടത്തം നല്ലത്‌ തന്നെ, പക്ഷേ അത്‌ കൊണ്ട്‌ എല്ലാമായില്ല

    May 14, 2025

    അത്തിപ്പഴം ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കും

    May 14, 2025

    നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കാൻ എത്ര സമയമെടുക്കും?

    May 14, 2025

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    April 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    April 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    April 15, 2025

    തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി

    April 15, 2025

    സ്വർണ്ണവില പവന് 80,000ലേക്ക് എത്തുമെന്ന് പ്രവചനം

    April 15, 2025

    അമേരിക്കയുമായി വ്യാപാര കരാറുണ്ടാക്കാൻ ചർച്ചകൾ തുടങ്ങി ഇന്ത്യ

    April 12, 2025
    Together Keralam
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    By Together KeralamMay 14, 2025

    ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന്‌ പുറമേ ആര്‍ത്തവം…

    Copyright © 2021 Designed by YLBS.
    • Home

    Type above and press Enter to search. Press Esc to cancel.

    Cleantalk Pixel