Author: Together Keralam

രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ മൂന്നിരട്ടി വർധിച്ചതായി റിപ്പോർട്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ വർധിച്ചതിനൊപ്പം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ കുടിശിക വരുത്തുന്നവരുടെ എണ്ണവും കൂടി എന്ന് ബാങ്കുകൾ. 2024…

രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ട്. അക്കൗണ്ടുകളിൽ പുരുഷന്മാരുടെ എണ്ണം സ്ഥിരമായി കൂടുതലാണെങ്കിലും കഴിഞ്ഞ 3 വർഷങ്ങളിലായി സ്ത്രീ പങ്കാളിത്തം വര്‍ധിച്ചുവരുന്നതായി കാണാം. ബാങ്ക് അക്കൗണ്ടുകളിൽ 39.2 ശതമാനവും സ്ത്രീകളുടേതാണെന്നും മൊത്തം നിക്ഷേപത്തിന്റെ…

അമേരിക്ക പ്രഖ്യാപിച്ച പുതിയ താരിഫിൽ ഇന്ത്യ 5.76 ബില്യണ്‍ ഡോളറിന്റെ തിരിച്ചടി നേരിടുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ). പുതിയ തീരുവ പ്രകാരം ഭൂരിപക്ഷം മേഖലകൾക്കും ഇത് ആഘാതം നേരിടേണ്ടിവരുമെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍…

ഓഹരി വിപണിയുടെ ഇന്നത്തെ തകർച്ചയിൽ ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ് ലിമിറ്റഡിന്റെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. അതായത്, 17.85% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂൺ മുതൽ 10 മാസത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ ഇടിവാണ്…

സ്വർണ്ണവില വീണ്ടും കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8285 രൂപയും പവന് 66,280 രൂപയുമായി. മൂന്നു ദിവസത്തിനിടെ പവന് കുറഞ്ഞത് 2200…

ഇലക്ട്രിക് ട്രക്കുകള്‍ക്ക് കേന്ദ്രം സബ്‌സിഡി നൽകുമെന്ന് റിപ്പോര്‍ട്ട്. വാഹന വിലയുടെ 10-15 ശതമാനം വരെ സബ്‌സിഡിയായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ട്രക്കുകള്‍ക്ക് 19 ലക്ഷം രൂപ വരെ ഇന്‍സെന്റീവ്…

യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഉടൻ ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നതായി മന്ത്രാലയ…

കേരളത്തിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ഏപ്രിൽ 10 മുതൽ പുതിയ നിബന്ധനകൾ നിർബന്ധമാക്കി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്. ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമാണ് കേരളത്തിലേക്ക് കൊണ്ടുവരാനാവുക.…

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 8310 രൂപയിലേക്ക് എത്തി. പവന് 720 രൂപയാണ് കുറഞ്ഞത്. ഇ​തോടെ പവന് വില 66,480 രൂപയായി. അതിവേഗത്തിലാണ് സ്വര്‍ണവിപണി കൂപ്പുകുത്തുന്നത്. രണ്ടു ദിവസം കൊണ്ട്…

ഇന്ത്യൻ റെയിൽവേയുടെ പുതിയ നാല് മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 18,658 കോടി രൂപയുടെ പദ്ധതികൾക്കാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം…