300 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-ഐ.ടി മന്ത്രാലയം
ന്യൂഡൽഹി∙ അടുത്ത 3 വർഷം രാജ്യത്തെ 300 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായമാ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ഐ.ടി മന്ത്രാലയം. ‘സമൃദ്ധ്’ എന്നാണ് അദ്ധതിയുടെ പേര്. പദ്ധതിയ്ക്ക് മാർഗനിർദേശം നൽകുന്ന ആക്സിലറേറ്ററുകളെ ഇതിനായി ഉപയോഗിക്കാൻ 40 ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്.
അൻപതിലധികം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും ഇൻകുബേഷൻ ബിസിനസിൽ 3 വർഷത്തിലധികം പരിചയവുമുള്ള ആക്സിലറേറ്ററുകളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. പദ്ധതിയിലേക്ക് വൈകാതെ അപേക്ഷ ക്ഷണിക്കും.കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.